ആറടിച്ച് സിറ്റി, ആഴ്സണലിനും ചെൽസിക്കും ജയം

 | 
City

ലെസ്റ്റർ സിറ്റിയെ 3നെതിരേ 6 ഗോളിന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി ബോക്സിങ് ഡേ വിജയത്തോടെ ആഘോഷിച്ചു. ആദ്യ പകുതിയിൽ 4-0 മുന്നിൽ ആയിരുന്നു സിറ്റി.

റഹീം സ്റ്റെർലിങ് നേടിയ ഇരട്ട ഗോളും കെവിൻ ഡിബ്രുൺ, റിയാദ് മെഹ്റസ്, ലപോർട്ടേ, ഗുണ്ടോഗൻ എന്നിവർ നേടിയ ഗോളുകളും ആണ് സിറ്റിയെ വിജയത്തിൽ എത്തിച്ചത്. ലെസ്റ്ററിന് വേണ്ടി മാഡിസൺ, ലുക്മാൻ, ഇഹനാച്ചോ എന്നിവർ സ്കോർ ചെയ്തു. ജയത്തോടെ 19 കളിയിൽ നിന്ന് സിറ്റിക്ക് 47 പോയിന്റ് ആയി.

നോർവിച് സിറ്റിയെ എതിരില്ലാത്ത 5 ഗോളിന് തകർത്തു ആഴ്‌സണൽ ടോപ് 4ൽ എത്തി. ബുകയോ സാക്ക നേടിയ ഇരട്ട ഗോളും ടിയേർനെ, ലക്കാസ്റ്ററ്റെ, സ്മിത്ത് റോവ് എന്നിവർ ഗോൾ നേടി. 

മൂന്നാം സ്ഥാനത്തുള്ള ചെൽസി ഒന്നിനെതിരെ 3 ഗോളിന്  ആസ്റ്റൺ വില്ലയെ തോൽപ്പിച്ചു. ജോർജിഞ്ഞോ പെനാൽറ്റിയിലൂടെ 2 ഗോൾ നേടി. റൊമേലു ലുക്കാക്കുവും ഗോൾ നേടി. 

ബ്രൈറ്റൻ എതിരില്ലാത്ത 2 ഗോളിന് ബ്രെന്റ്ഫോഡിനെയും ടോട്ടനം എതിരല്ലാത്ത 3 ഗോളിന് ക്രിസ്റ്റൽ പാലസിനെയും സൗത്താംപ്റ്റൻ  2 നെതിരേ 3 ഗോളിന് വെസ്റ്റ് ഹാമിനെയും തോൽപ്പിച്ചു.