സിറ്റി, ലിവർപൂൾ, റയൽമാഡ്രിഡ്, ഇന്റർ, എസി മിലാൻ ജയിച്ചു; പിഎസ്ജി, അത്‍ലറ്റിക്കോ മാഡ്രിഡ് എന്നിവർക്ക് തോൽവി

 | 
City


ചാമ്പ്യൻസ് ലീ​ഗ് അഞ്ചാം റൗണ്ട് പോരാട്ടങ്ങളിൽ ശക്തരായ പിഎസ്ജിയെ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കായിരുന്നു സിറ്റിയുടെ വിജയം. കിലിയൻ എംബാപ്പെ നേടിയ ​ഗോളിൽ അമ്പതാം മിനിറ്റിൽ പിഎസ്ജി ലീഡ് നേടിയെങ്കിലും 63,76 മിനിറ്റുകളിൽ റഹീം സ്റ്റർലിം​ഗും  ​ഗബ്രിയേൽ ജിസൂസും നേടിയ ​ഗോളുകളിൽ സിറ്റി ജയം തിരികെ പിടിച്ചു. എ ​ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായിട്ടാണ് സിറ്റി അവസാന 16ൽ എത്തുന്നത്. പിഎസ്ജി ആണ് ​ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത്. അവരും പ്രീക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്. ഇതേ ​ഗ്രൂപ്പിലെ മറ്റൊരു കളിയിൽ റെഡ്ബുൾ ലെപ്സി​ഗ്, ക്ലബ്  ബ്രൂ​ഗിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത അഞ്ച് ​ഗോളിനാണ് റെഡ്ബുൾ വിജയിച്ചത്. 

city 01

​ഗ്രൂപ്പ് ബിയിലെ മത്സരങ്ങളിൽ അത്‍ലറ്റിക്കോ മാഡ്രിഡിനെ എ.സി മിലാൻ പരാജയപ്പെടുത്തി. ഈ പരാജയത്തോടെ മാഡ്രിഡ് ​ഗ്രൂപ്പിൽ അവസാന സ്ഥാനത്തായി. എതിരില്ലാത്ത ഒരു ​ഗോളിനാണ് മിലാൻ ജയിച്ചത്. ഈ ​ഗ്രൂപ്പിൽ നിന്നും അഞ്ചിൽ അഞ്ചും ജയിച്ച് ലിവർപൂൾ ക്വാർട്ടറിലെത്തി. എഫ്സി പോർട്ടോയെ എതിരില്ലാത്ത രണ്ട് ​ഗോളിനാണ് ലിവർപൂൾ തോൽപ്പിച്ചത്. ​ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം തിയാ​ഗോ, മൊഹമ്മദ് സാല എന്നിവരാണ് ​ഗോളടിച്ചത്. ​ഗ്രൂപ്പിൽ 5 പോയിന്റുമായി പോർട്ടോ രണ്ടാം സ്ഥാനത്തും 4 പോയിന്റ് വീതമുള്ള മിലാൻ, മാഡ്രിഡ് എന്നിവർ മൂന്നും നാലും സ്ഥാനത്താണ്. പോർട്ടോക്ക് മാഡ്രിഡുമായിട്ടാണ് അടുത്ത കളി. ഇതിൽ പോർട്ടോ ജയിച്ചാൽ അവർക്ക് പ്രീക്വാർട്ടറിൽ കയറാം. 

liverpool

​ഗ്രൂപ്പ് സിയിൽ സ്പോർട്ടിം​ഗ് സിപി, ബൊറൂസിയ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തി പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്തി. ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് പോർച്ചു​ഗൽ ക്ലബ്ബിന്റെ വിജയം. ബെസിക്റ്റസിനെ പരാജയപ്പെടുത്തി അയാക്സ് ​ഗ്രൂപ്പ് ജേതാക്കളായി പ്രീ ക്വാർട്ടർ ഉറപ്പാക്കി. അയാക്സും അഞ്ചിൽ അഞ്ചും വിജയിച്ചു. 22ാം മിനിറ്റിൽ ബെസിക്റ്റസ് മുന്നിലെത്തിയെങ്കിലും പകരക്കാരനായി ഇറങ്ങിയ സെബാസ്റ്റ്യൻ ഹാളറുടെ ഇരട്ട ​ഗോളുകൾ അയാക്സിനെ വിജയിപ്പിച്ചു. അടുത്ത റൗണ്ടിൽ അയാക്സിനെതിരെ സമനില നേടിയാൽ സ്പോട്ടിം​ഗ് സിപിക്ക് പ്രീക്വാർട്ടർ ഉറപ്പാക്കാം. എന്നാൽ അയാക്സ് ജയിച്ചാലും സ്പോർട്ടിം​ഗിന് സാധ്യതയുണ്ട്. ഡോർട്ട്മുണ്ട് വലിയ മാർജിനിൽ വിജയിച്ചാൽ പോലും ​ഗോൾ ശരാശരിയിൽ സ്പോട്ടിം​ഗിനൊപ്പം എത്താൻ പ്രയാസമാണ്. 

inter

​ഗ്രൂപ്പ് ഡിയിൽ നിന്നും ഇന്റർ മിലാൻ, റയൽ മാഡ്രിഡ് ടീമുകൾ പ്രീക്വാർട്ടർ ഉറപ്പാക്കി. ഇന്റർമിലാൻ ഉക്രൈൻ ക്ലബ്ബായ ഷാക്തർ ഡോനെറ്റ്സ്ക്കിനെ എതിരില്ലാത്ത രണ്ടു ​ഗോളിന് തോൽപ്പിച്ചു. എഡിൻ സെക്കോയുടെ ഇരട്ട ​ഗോളുകളാണ് ടീമിനെ വിജയിപ്പിച്ചത്. ​ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ റയൽ മാഡ്രിഡ്, മാൾഡോവ ക്ലബ്ബായ എസ് ഫി ഷരീഫ് ടിറാസ്പോളിനെ തോൽപ്പിച്ചു. എതിരില്ലാത്ത മൂന്ന് ​ഗോളിനായിരുന്നു റയൽ മാഡ്രിഡന്റെ വിജയം.

bensema

ഡേവിഡ് ആൽബ, ടോണി ക്രൂസ്, കരീം ബെൻസേമ എന്നിവരാണ് ​ഗോളുകൾ നേടിയത്. ​ഗ്രൂപ്പ് ഡിയിൽ നിന്നും 12 പോയിന്റുമായിട്ടാണ് റയലും 10 പോയിന്റുമായി ഇന്ററും അവസാന പതിനാറിലെത്തുന്നത്.