ബീസിനെ തോൽപ്പിച്ച് സിറ്റി ലീഡ് ഉയർത്തി. ചെൽസിക്ക് സമനില കുരുക്ക്

 | 
Foden

ബ്രെന്റ്ഫോഡിനെ തോൽപ്പിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തെ വ്യത്യാസം മാഞ്ചസ്റ്റർ സിറ്റി 8 പോയിന്റ് ആയി ഉയർത്തി. അവസാന മിനിറ്റിൽ വീണ ഗോളിൽ ചെൽസി സമനിലയിൽ കുരുങ്ങിയതോടെ കിരീട പോരാട്ടത്തിൽ സിറ്റി സീസണിലെ ആദ്യ പകുതിയിൽ മുൻതൂക്കം നേടി.

ഫിൽ ഫോഡൻ നേടിയ ഗോളിൽ ബ്രെന്റ്ഫോഡിനെ തോൽപ്പിച്ച സിറ്റിക്ക് 20 കളികളിൽ നിന്ന് 50 പോയിന്റ് ഉണ്ട്. സീസണിലെ 16ആം വിജയം ആണ് സിറ്റി ബീസിനെതിരെ നേടിയത്. കെവിൻ ഡി ബ്രൂണെയുടെ അസിസ്റ്റിൽ 16ആം മിനിറ്റിൽ ആയിരുന്നു ഗോൾ.

റൊമേലു ലുക്കാക്കു നേടിയ ഗോളിൽ ജയം ഉറപ്പിച്ച ചെൽസിയെ 94ആം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഡാനി വെൽബാക്ക് നേടിയ ഗോളിലൂടെ ബ്രൈറ്റൻ സമനിലയിൽ തളച്ചു. ഇതോടെ 20 കളി പൂർത്തിയാക്കിയ ചെൽസിക്ക് 42 പോയിന്റ് ആയി. രണ്ടാം സ്ഥാനത്തുള്ള അവർക്ക് സിറ്റിയെക്കാൾ 8 പോയിന്റ് കുറവ്. 

പുതുവത്സരത്തിൽ ടോപ്പ് 4 ക്ലബ്ബുകൾ തമ്മിൽ ആണ് മത്സരം. ചെൽസി  മത്സരം ലിവർപൂളിനെ സ്റ്റാംഫോഡ് ബ്രിഡ്ജിൽ നേരിടുമ്പോൾ മാഞ്ചസ്റ്റർ സിറ്റി എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ആഴ്‌സണലിനെ നേരിടും.