സിറ്റിക്ക് തകർപ്പൻ ജയം; ചെൽസിക്ക് വീണ്ടും സമനിലക്കുരുക്ക്

 | 
City

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. 18ആം റൗണ്ട് മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ എതിരല്ലാത്ത 4 ഗോളുകൾക്കാണ് സിറ്റി തകർത്തത്. ഇതോടെ പകുതി മത്സരങ്ങൾ കഴിഞ്ഞപ്പോൾ സിറ്റിക്ക് 44 പോയിന്റ് ആയി.

റൂബൻ ഡയസ്, ജോ കാൻസലോ, റിയാദ് മെഹ്റസ്, റഹീം സ്റ്റെർലിങ് എന്നിവർ സിറ്റിക്ക് വേണ്ടി ഗോൾ നേടി. ഇതോടെ ക്രിസ്മസ് ബ്രേക്ക് സിറ്റിക്ക് ആഹ്ലാദിക്കാൻ ഉള്ളതായി. ഇത് മൂന്നം തവണയാണ് അവർ ക്രിസ്മസ് പോയിന്റ് നിലയിൽ ഒന്നാമതായി ആഘോഷിക്കുന്നത്. കഴിഞ്ഞ 2 തവണയും സിറ്റി ജേതാക്കൾ ആയി.

കോവിഡ്, പ്രതിസന്ധിയിൽ ആക്കിയ ചെൽസിക്ക് വൂൾഫിസിനെതിരെ ഗോൾ രഹിത സമനിലയിൽ പിരിയേണ്ടി വന്നു. മത്സരം മാറ്റിവെക്കാൻ ചെൽസി അവശ്യപ്പെട്ടു എങ്കിലും ഇപിഎൽ അധികൃതർ സമ്മതിച്ചില്ല. ഇതോടെ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം 6 ആയി വർധിച്ചു. 