പഞ്ചാബിന് ആശ്വാസ ജയം. ഹൈദരാബാദ് വീണ്ടും തോറ്റു

 | 
Ipl

ഐപിഎൽ സീസണിലെ മോശം പ്രകടനം തുടരുന്ന ഹൈദരാബാദ് ടീമിന് വീണ്ടും തോൽവി. ചെറിയ സ്കോർ പിറന്ന കളിയിയായിട്ടു കൂടി പഞ്ചാബ് ഉയർത്തിയ 128 എന്ന ലക്ഷ്യം മറികടക്കാൻ ഹൈദരാബാദിന് കഴിഞ്ഞില്ല.

 നന്നായി പന്തെറിഞ്ഞു പഞ്ചാബ് ബാറ്റർമാരെ പിടിച്ചു കെട്ടി ഹൈദരാബാദ് ബൗളർമാർ. 27 റൺസ് നേടിയ മാർക്രം ആണ് ടോപ്പ് സ്‌കോറർ. രാഹുൽ 21 റൺസ് നേടി. മറ്റാരും ബാറ്റ് കൊണ്ടു തിളങ്ങിയില്ല. ജയ്സൺ ഹോൾഡർ 3 വിക്കറ്റ് വീഴ്ത്തി. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ആണ് പഞ്ചാബ് 127 റൺസ് നേടിയത്.

 കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതാണ് ഹൈദരാബാദ് ബാറ്റിംഗ് നിരയെ തകർത്തത്. 31റൺസ് എടുത്ത സാഹ മാത്രം ആണ് മുന്നേറ്റ നിരയിൽ പിടിച്ചു നിന്നത്. പിന്നീട് ഹോൾഡർ ചെറുത്തു നിൽപ്പ് നടത്തി എങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല. 29 പന്തിൽ 47 റൺസ് ആണ് ഹോൾഡർ പുറത്താകാതെ നേടിയത്. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 120 എന്ന നിലയിൽ ഹൈദരാബാദ് ഇന്നിങ്സ് അവസാനിച്ചു.
രവി ബിഷ്ണോയ് മൂന്നും ഷമി രണ്ടു വിക്കറ്റും വീഴ്ത്തി.

ഹോൾഡർ ആണ് മാൻ ഓഫ് ദി മാച്ച്.