ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് വിരമിക്കുന്നു

ന്യൂസിലാൻഡിനെതിരായ ലോകകപ്പ് ഫൈനൽ മത്സരത്തിനുശേഷം ഏകദിന ക്രിക്കറ്റിൽനിന്ന് വിരമിക്കുമെന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക്. മെൽബണിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ക്ലാർക്ക് ഇക്കാര്യം വ്യക്തമാക്കിയത്.
 | 

ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് വിരമിക്കുന്നു

മെൽബൺ: ന്യൂസിലാൻഡിനെതിരായ ലോകകപ്പ് ഫൈനൽ മത്സരത്തിനുശേഷം ഏകദിന ക്രിക്കറ്റിൽനിന്ന് വിരമിക്കുമെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക്. മെൽബണിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ക്ലാർക്ക് ഇക്കാര്യം വ്യക്തമാക്കിയത്. 2003ൽ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാൻ ആരംഭിച്ച ക്ലാർക്ക് ഓസ്‌ട്രേലിയയ്ക്കുവേണ്ടി 244 ഏകദിന മത്സരങ്ങൾ കളിച്ചു. എട്ട് സെഞ്ച്വറികളും 57 അർധ സെഞ്ച്വറികളും അടക്കം 7907 റൺസ് നേടിയിട്ടുണ്ട്. 44.42 ആണ് ആവറേജ്. ക്ലാർക്ക് നയിച്ച 73 മത്സരങ്ങളിൽ 49ലും ഓസ്‌ട്രേലിയ വിജയിച്ചു.