ദിനേശ് കാർത്തിക്കും ദീപിക പള്ളിക്കലും വിവാഹിതരായി

ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്കും മലയാളി സ്ക്വാഷ് താരം ദീപിക പള്ളിക്കലും വിവാഹിതരായി. ചൊവ്വാഴ്ച ചെന്നൈയിൽ വച്ച് ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം. ഇരുവരുടേയും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
 | 
ദിനേശ് കാർത്തിക്കും ദീപിക പള്ളിക്കലും വിവാഹിതരായി

 

ചെന്നൈ: ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്കും മലയാളി സ്‌ക്വാഷ് താരം ദീപിക പള്ളിക്കലും വിവാഹിതരായി. ചൊവ്വാഴ്ച ചെന്നൈയിൽ വച്ച് ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം. ഇരുവരുടേയും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

ആഗസ്റ്റ് 20ന് തെലുഗു-നായിഡു പാരമ്പര്യമനുസരിച്ച് ഇരുവരും വീണ്ടും വിവാഹിതരാകുമെന്നും എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു. 2013 നവംബർ 15നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. പത്തനംതിട്ട സ്വദേശിയായ ദീപിക പള്ളിക്കൽ ചെന്നൈയിൽ സ്ഥിര താമസമാണ്.

ദിനേശിന്റെ രണ്ടാം വിവാഹമാണിത്. ദിനേശിന്റെ ബാല്യകാലസുഹൃത്തും ആദ്യ ഭാര്യയുമായ നികിത ഇപ്പോൾ ഇന്ത്യൻ ടെസ്റ്റ് ഓപ്പണർ മുരളി വിജയ്‌യുടെ ഭാര്യയാണ്.

ദിനേശ് കാർത്തിക്കും ദീപിക പള്ളിക്കലും വിവാഹിതരായി ദിനേശ് കാർത്തിക്കും ദീപിക പള്ളിക്കലും വിവാഹിതരായി ദിനേശ് കാർത്തിക്കും ദീപിക പള്ളിക്കലും വിവാഹിതരായി ദിനേശ് കാർത്തിക്കും ദീപിക പള്ളിക്കലും വിവാഹിതരായി ദിനേശ് കാർത്തിക്കും ദീപിക പള്ളിക്കലും വിവാഹിതരായി