ക്രിക്കറ്റ് താരങ്ങൾക്ക് വാതുവെയ്പിൽ പങ്കില്ലെന്ന് റെയ്‌ന

ക്രിക്കറ്റ് താരങ്ങൾക്ക് വാതുവെയ്പിൽ പങ്കില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. ഐ.പി.എൽ ഒത്തുകളിക്കേസിൽ മലയാളി താരം ശ്രീശാന്ത് ഉൾപ്പെടെയുള്ളവർ കുറ്റവിമുക്തരായ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു റെയ്ന.
 | 

ക്രിക്കറ്റ് താരങ്ങൾക്ക് വാതുവെയ്പിൽ പങ്കില്ലെന്ന് റെയ്‌ന

ന്യൂഡൽഹി: ക്രിക്കറ്റ് താരങ്ങൾക്ക് വാതുവെയ്പിൽ പങ്കില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. ഐ.പി.എൽ ഒത്തുകളിക്കേസിൽ മലയാളി താരം ശ്രീശാന്ത് ഉൾപ്പെടെയുള്ളവർ കുറ്റവിമുക്തരായ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു റെയ്‌ന. ആദ്യമായാണ് ഒരു ഇന്ത്യൻ ടീമംഗം ഒത്തുകളി വിഷയത്തിൽ പരസ്യമായി പ്രസ്താവന നടത്തുന്നത്.

വാതുവെയ്പുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് താരങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ യാതൊരു കഴമ്പുമില്ല. അത്തരത്തിലുള്ള ആരോപണങ്ങൾക്ക് അവരുടെ ആത്മവീര്യം കെടുത്താനാവില്ലെന്നും റെയ്‌ന പറഞ്ഞു. അടുത്തിടെ വിവാഹിതനായ റെയ്‌ന ബംനൗളിയിലുള്ള വധൂഗൃഹം സന്ദർശിക്കവെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഐ.പി.എൽ വാതുവെപ്പ് കേസിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരമായിരുന്ന റെയ്‌നയ്‌ക്കെതിരെയും ആരോപണം ഉയർന്നിരുന്നു.