ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഹാട്രിക്ക്; ലക്‌സംബർഗിനെ തകർത്ത് പോർച്ചുഗൽ

ലോകകപ്പ് യോഗ്യത നേടി ഡെൻമാർക്ക്; ഇംഗ്ലണ്ടിനെ സമനിലയിൽ കുരുക്കി ഹംഗറി
 | 
Portuguese

ലോകകപ്പ് യോഗ്യത മത്സരത്തിൽ ലക്‌സംബർഗിനെ എതിരില്ലാത്ത അഞ്ചു ഗോളിന് പോർച്ചുഗൽ തോൽപ്പിച്ചു. സൂപ്പർ താരം റൊണാൾഡോ നേടിയ ഹാട്രിക് ആണ് മത്സരത്തിലെ സവിശേഷത. രണ്ടു പെനാൽറ്റി ഗോൾ ഉൾപ്പടെ ആണ് റൊണാൾഡോ ഹാട്രിക് നേടിയത്. ബ്രൂണോ ഫെർണാണ്ടസ്, ജോവോ പൽഹിൻ ഗോൺസാൽവാസ് എന്നിവരും ഗോൾ നേടി.

ഓസ്ട്രിയയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച്  ഡെൻമാർക്ക് ലോകകപ്പ് യോഗ്യത നേടുന്ന രണ്ടാം രാജ്യം ആയി. നേരത്തെ ജർമ്മനിയും ഖത്തർ ലോകകപ്പ് യോഗ്യത നേടിയിരുന്നു. 

മറ്റ് മത്സരങ്ങളിൽ സ്വിറ്റ്സർലാൻ്റ് ലിത്വാനിയയെ എതിരില്ലാത്ത നാല് ഗോളിനും സെർബിയ ഒന്നിനെതിരെ മൂന്ന് ഗോളിന് അസർബൈജാനെയും തോൽപ്പിച്ചു.  ജോർജിയ, സ്വീഡൻ, ബൾഗേറിയ, സ്കോട്ട്ലാൻ്റ്, ഇസ്രായേൽ, പോളണ്ട്, അന്റോറ, മൊറാക്കോ എന്നിവരും വിജയിച്ചു. 

ശക്തരായ ഇംഗ്ലണ്ടിനെ ഹംഗറി ഒരു ഗോൾ സമനിലയിൽ തളച്ചു. ഉക്രൈൻ, ബോസ്നിയ മത്സരവും സമനിലയിൽ ആയി.