ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക്; സ്ഥിരീകരിച്ച് പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍

 | 
cristiano ronaldo

യുവന്റസിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കെന്ന് റിപ്പോര്‍ട്ട്. പോര്‍ച്ചുഗീസ് മാധ്യമപ്രവര്‍ത്തകനായ ഗോണ്‍സാലോ ലോപ്പസ് ഇക്കാര്യം ട്വീറ്റ് ചെയ്തു. സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോളയുമായി റൊണാള്‍ഡോ സംസാരിച്ചെന്നും ഇനി അന്തിമ തീരുമാനം യുവന്റസിന്റേതാണെന്നും ട്വീറ്റില്‍ പറയുന്നു. എന്നാല്‍ രണ്ടു ക്ലബ്ബുകളുടെയും വക്താക്കള്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. റൊണാള്‍ഡോയുടെ ഏജന്റ് ഹോര്‍ഹേ മെന്റസുമായി സിറ്റി ധാരണയില്‍ എത്തിയതായി നേരത്തേ വാര്‍ത്ത വന്നിരുന്നു. 


റൊണാള്‍ഡോയ്ക്കായി ടോട്ടനമും വലയെറിഞ്ഞിട്ടുണ്ട്. എന്നാലും സിറ്റി തന്നെയായിരിക്കും റൊണാള്‍ഡോയുടെ താല്‍പര്യം. കഴിഞ്ഞ ഒരു മാസമായി ടോട്ടനം നായകന്‍ ഹാരി കെയ്‌നിനു വേണ്ടി പിന്നാലെ നടക്കുകയായിരുന്നു സിറ്റി. താന്‍ ടോട്ടനമില്‍ തുടരുമെന്ന് കഴിഞ്ഞ ദിവസം കെയ്ന്‍ അറിയിച്ചിരുന്നു.