നാല് പന്തിൽ നാല് വിക്കറ്റ് വീഴ്ത്തി കെര്‍ട്ടിസ് കാംഫെര്‍, അയർലാന്റിന് തകർപ്പൻ ജയം

നമീബിയയെ തകർത്ത് ശ്രീലങ്ക​ക്കും വിജയത്തോടെ തുടക്കം

 | 
ireland

ലോകകപ്പ് ടി20 ​ഗ്രൂപ്പ് മത്സരങ്ങളിൽ അയർലാന്റിനും ശ്രീലങ്കക്കും വിജയം. നാല് പന്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ ഐറിഷ് ബൗളർ കെർട്ടിസ് കാംഫർ ആണ് നെതർലാന്റ്സിനെ തകർത്തത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മാർക്ക് ആദിറും ചേർന്ന് നെതർലാന്റ്സിനെ 106 റൺസ് ചുരുട്ടിക്കെട്ടി. മാക്സ് ദൗദ്  നേടിയ 51 റൺസും നായകൻ സീലർ നേടിയ 21റൺസുമാണ് നെതർലാന്റ്സിനെ മൂന്നക്കത്തിലേക്ക് എത്തിച്ചത്. മറുപടി ബാറ്റിം​ഗിന് ഇറങ്ങിയ ഐറിഷ് പട ഓപ്പണർ പോൾ സ്റ്റെർലിം​ഗ് (30) ​ഗരത്ത് ഡെൻലി (44) എന്നിവരുടെ മികവിൽ 15.1 ഓവറിൽ അയർലാന്റി വിജയത്തിലെത്തി.

ടി20യിൽ തുടര്‍ച്ചയായ നാല് പന്തില്‍ നാല് വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ ബൗളറാണ് കാംഫെര്‍. 10-ാം ഓവറിലാണ് ഇദേഹം നാല് വിക്കറ്റെടുത്തത്. കോളിന്‍ അക്കര്‍മാന്‍(11), റയാന്‍ ടെന്‍ ഡോസ്‌ചേറ്റ്(0), സ്‌കോട്ട് എഡ്വേര്‍ഡ്‌സ് (0), റോലോഫ് വാന്‍ ഡെര്‍ മെര്‍വ് (0) എന്നിവരാണ് പുറത്തായത്. ഇതിന് മുമ്പ് ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗയും അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനുമാണ് ഈ നേട്ടത്തിലെത്തിയത്. 2007 ട്വന്റി-20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സൂപ്പര്‍ എട്ട് മത്സരത്തിലായിരുന്നു മലിംഗ റെക്കോഡിട്ടത്. 10 വര്‍ഷങ്ങള്‍ക്ക് ശേഷം മലിംഗ നേട്ടം ആവര്‍ത്തിച്ചു. 2019-ല്‍ ന്യൂസീലന്റിനെതിരായ മത്സരത്തിലായിരുന്നു ഇത്. 2019-ല്‍ ഡെറാഡൂണില്‍ നടന്ന മത്സരത്തില്‍ അയര്‍ലന്റിനെതിരേ ആയിരുന്നു റാഷിദ് ഖാന്‍ നാല് വിക്കറ്റ് വീഴ്ത്തിയത്. 

ട്വന്റി-20 ലോകകപ്പില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടം കൂടി ഐറിഷ് താരം സ്വന്തം പേരിലെഴുതി. 2007-ല്‍ ബംഗ്ലാദേശിനെതിരേ ഹാട്രിക് നേടിയ ബ്രെറ്റ്‌ലീ മാത്രമാണ് കാംഫെറിന് മുന്നിലുള്ളത്. ട്വന്റി-20യില്‍ ഹാട്രിക് നേടുന്ന ആദ്യ ഐറിഷ് താരം കൂടിയാണ് 22-കാരന്‍. 

നമീബിയക്ക് എതിരായ മത്സരത്തിൽ ശ്രീലങ്കൻ ബൗളർമാരാണ് തിളങ്ങിയത്. ആദ്യം ബാറ്റുചെയ്ത നമീബിയ 96 റൺസിന് ഓൾ ഔട്ടായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ തീക്ഷണ, രണ്ട് വിക്കറ്റ്  വീതം വീഴ്ത്തിയ ലഹിരു കുമാര, ഹസരങ്ക എന്നിവരുമാണ് നമീബിയയെ ചുരുട്ടിക്കെട്ടിയത്. അവസാന ഓവറിലെ മൂന്നാം പന്തിൽ നമീബിയ ഓൾ ഔട്ടായി. 

ബാഹുക രജപക്ഷ,(42) അവിഷ്ക്ക ഫെർണാണ്ടോ(30) എന്നിവരുടെ മികവിൽ പതിമൂന്നാം ഓവറിൽ ലങ്ക പതിനാലം ഓവറിൽ കളി  ജയിച്ചു.