വെട്ടോറി വിരമിക്കുന്നു

വെല്ലിങ്ടൺ: ന്യൂസിലൻഡ് ബൗളർ ഡാനിയേൽ വെട്ടോറി (36) അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. ഓസ്ട്രേലിയയിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയ ന്യൂസിലൻഡ് ടീം അംഗങ്ങൾക്ക് ഓക്ലാൻഡ് വിമാനത്താവളത്തിൽ ആരാധകർ വൻ സ്വീകരണമാണ് നൽകിയത്.
വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോടാണ് വെട്ടോറി തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ലോകകപ്പ് ഫൈനലായിരുന്നു ന്യൂസിലൻഡിന് വേണ്ടിയുള്ള അവസാന മത്സരം. വിജയിക്കാനായിരുന്നെങ്കിൽ അത് വലിയ കാര്യമാകുമായിരുന്നു. എന്നാൽ ടീമിന്റെ പ്രകടനത്തിൽ വളരെ അഭിമാനമുണ്ടെന്നും വെട്ടോറി പറഞ്ഞു. ഇതോടെ 18 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് അവസാനമാകുന്നത്. ക്യാപ്റ്റൻ മക്കല്ലവും കോച്ച് മൈക്ക് ഹസനും ഉൾപ്പെടെ ടീം നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും വെട്ടോറി അറിയിച്ചു.
1997 ൽ 18ാംമത്തെ വയസിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം ന്യൂസിലൻഡിനുവേണ്ടി ടെസ്റ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു. 113 ടെസ്റ്റുകളിൽ നിന്നായി 362 വിക്കറ്റും 295 ഏകദിനങ്ങളിൽ നിന്ന് 305 വിക്കറ്റും നേടി.
Daniel Vettori officially announced he has played his last game for the @BLACKCAPS #BacktheBlackCaps ^PT pic.twitter.com/QQ2GV7snbK
— BLACKCAPS (@BLACKCAPS) March 31, 2015