സിങ്കപ്പൂരിനോടും തോല്‍വി; ഫിഫ റാങ്കിങ്ങില്‍ കൂപ്പുകുത്തി ഇന്ത്യന്‍ ടീം
ഒമ്പതു വര്‍ഷത്തിനിടയിലെ ഏറ്റവും മോശം റാങ്കിങ്ങ്
| Oct 18, 2025, 13:09 IST
ഫിഫ റാങ്കിങ്ങില്‍ കൂപ്പുകുത്തി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ സ്വന്തം നാട്ടില്‍ സിങ്കപ്പൂരിനോട് 2-1ന് തോറ്റതിനു പിന്നാലെ റാങ്കിങ്ങില്‍ 136-ാം സ്ഥാനത്തേക്കാണ് ഇന്ത്യ വീണത്. കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടയിലെ ടീമിന്റെ ഏറ്റവും മോശം റാങ്കിങ്ങാണിത്.
സിങ്കപ്പൂരനെതിരായ ഏവേ മത്സരത്തില്‍ സമനില (1-1) നേടിയ ഇന്ത്യ, ഹോം മത്സരത്തില്‍ തോല്‍വി വഴങ്ങുകയായിരുന്നു. 134-ാം സ്ഥാനത്തായിരുന്നു നേരത്തേ ടീം. തോല്‍വിയോടെ രണ്ടു സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് 136-ാം സ്ഥാനത്തേക്ക് വീണു.
ഇതിനു മുമ്പ് 2016 ഒക്ടോബറില്‍ 137-ാം സ്ഥാനത്തായതായിരുന്നു സമീപകാലത്തെ ടീമിന്റെ ഏറ്റവും മോശം റാങ്കിങ്. 1996 ഫെബ്രുവരിയില്‍ 94-ാം സ്ഥാനത്തെത്തിതാണ് ഏറ്റവും മികച്ച റാങ്കിങ്.

