ഐ.പി.എൽ: ഡൽഹി ഡെയർ ഡെവിൾസ് പഞ്ചാബിനെ 9 വിക്കറ്റിന് തോൽപ്പിച്ചു

ഡൽഹി ഡെയർ ഡെവിൾസ് പഞ്ചാബ് കിങ്സ് ഇലവനെ 9 വിക്കറ്റിന് തോൽപ്പിച്ചു. ടോസ് നേടിയ ഡൽഹി പഞ്ചാബിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ കിങ്സ് ഇലവൻ പഞ്ചാബ് 118 റൺസെടുത്തു.
 | 
ഐ.പി.എൽ: ഡൽഹി ഡെയർ ഡെവിൾസ് പഞ്ചാബിനെ 9 വിക്കറ്റിന് തോൽപ്പിച്ചു

 

ന്യൂഡൽഹി: ഡൽഹി ഡെയർ ഡെവിൾസ് പഞ്ചാബ് കിങ്‌സ് ഇലവനെ 9 വിക്കറ്റിന് തോൽപ്പിച്ചു. ടോസ് നേടിയ ഡൽഹി പഞ്ചാബിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബ് 118 റൺസെടുത്തു. 42 റൺസെടുത്ത ഡേവിഡ് മില്ലറാണ് ടീമിലെ ടോപ് സ്‌കോറർ. അക്‌സർ പട്ടേൽ 22 റൺസും ക്യാപ്റ്റൻ ജോർജ് ബെയ്‌ലി 18 റൺസും നേടി. ഡൽഹിയ്ക്ക് വേണ്ടി നതാൻ നാല് വിക്കറ്റ് വീഴ്ത്തി.

119 റൺസ് എന്ന വിജയ ലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ഡൽഹി ഡെയർഡെവിൾസ് 13.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു. ഓപ്പണർമാരായ മായങ്ക് അഗർവാൾ 52 റൺസും ശ്രേയസ് അയ്യർ 54 റൺസും സ്വന്തമാക്കി ഡൽഹിയുടെ വിജയം അനായാസമാക്കി. സൗരഭ് തിവാരി 5 റൺസ് നേടി. പഞ്ചാബിന് വേണ്ടി ഷാർദുൾ താക്കുറാണ് വിക്കറ്റ് നേടിയത്.