ധോണിക്ക് പെൺകുഞ്ഞ്

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി അച്ഛനായി. വെള്ളിയാഴ്ച വൈകിട്ടാണ് ധോണിയുടെ ഭാര്യ സാക്ഷി, ഗുർഗാവിലുള്ള ഫോർട്ടിസ് ആശുപത്രിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കുഞ്ഞിന് 3.7 കിലോ തൂക്കമുണ്ട്.
 | 

ധോണിക്ക് പെൺകുഞ്ഞ്
ഗുർഗാവ്: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി അച്ഛനായി. വെള്ളിയാഴ്ച വൈകിട്ടാണ് ധോണിയുടെ ഭാര്യ സാക്ഷി, ഗുർഗാവിലുള്ള ഫോർട്ടിസ് ആശുപത്രിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കുഞ്ഞിന് 3.7 കിലോ തൂക്കമുണ്ട്.

മുപ്പത്തി മൂന്നുകാരനായ ധോണി ലോകകപ്പ് ക്രിക്കറ്റിനായുള്ള പരിശീലനത്തിന്റെ ഭാഗമായി ഇപ്പോൾ ഓസ്‌ട്രേലിയയിലാണ്. 15ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സാക്ഷിയെയും കുഞ്ഞിനെയും കാണാൻ ധോണി നാട്ടിലേക്ക് തിരിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. 2010 ജൂലൈ 4നാണ് സാക്ഷിയും ധോണിയും വിവാഹിതരായത്.