ധോണിയുടേയും മകളുടേയും ദൃശ്യങ്ങൾ വൈറലാകുന്നു; പക്ഷേ ഒരു പ്രശ്‌നം !

ആദ്യമായി മകളെ കാണുന്ന ധോണിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്ക് ശേഷം ധോണി തന്റെ മകൾ സിവയെ കാണുന്ന നിമഷങ്ങളെന്ന പേരിലുള്ള വീഡിയോ ആണ് വൈറലാകുന്നത്. എന്നാൽ വീഡിയോയിൽ കാണുന്ന കുട്ടി സിവ അല്ലെന്നാണ് ധോണിയുടെ ഭാര്യ സാക്ഷി സിങ് പറയുന്നത്.
 | 

ധോണിയുടേയും മകളുടേയും ദൃശ്യങ്ങൾ വൈറലാകുന്നു; പക്ഷേ ഒരു പ്രശ്‌നം !
ആദ്യമായി മകളെ കാണുന്ന ധോണിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്ക് ശേഷം ധോണി തന്റെ മകൾ സിവയെ കാണുന്ന നിമഷങ്ങളെന്ന പേരിലുള്ള വീഡിയോ ആണ് വൈറലാകുന്നത്. എന്നാൽ വീഡിയോയിൽ കാണുന്ന കുട്ടി സിവ അല്ലെന്നാണ് ധോണിയുടെ ഭാര്യ സാക്ഷി സിങ് പറയുന്നത്. സിവയുടെ പേരിൽ പ്രചരിക്കുന്ന വീഡിയോയിൽ സിവയല്ലെന്നും സാക്ഷി ട്വിറ്ററിൽ കുറിച്ചു. ധോണിയുടെ ഒരു ആരാധകൻ തന്റെ കുട്ടിയെ താരത്തിന്റെ കയ്യിൽ കൊടുത്ത് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നതെന്നും സാക്ഷി വിശദീകരിക്കുന്നു.

2010 ജൂലൈ നാലിനായിരുന്നു ധോണി ബാല്യകാല സുഹൃത്തായ സാക്ഷി സിങ് റാവത്തിനെ വിവാഹം കഴിച്ചത്.ധോണി ഓസ്‌ട്രേലിയയിലായിരിക്കുമ്പോൾ ഫെബ്രുവരി ആറിനായിരുന്നു സിവയുടെ ജനനം.