എഡ്വാർഡോ കമവിം​ഗ റയൽ മാഡ്രിലേക്ക്; സ്താദ് റെനേയുമായി ധാരണയായതായി റിപ്പോർട്ട്.

 | 
camavinga

 സ്താദ് റെനെയിൽ നിന്നും ഫ്രഞ്ച് കൗമാര താരം എഡ്വാർഡോ കമവിം​ഗയെ സ്വന്തമാക്കാനൊരുങ്ങി റയൽ മാഡ്രിഡ്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർത്തിയായതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. പിഎസ്ജിയും മാഞ്ചസ്റ്റർ യുണൈറ്റഡും നോട്ടമിട്ടിരുന്ന യുവതാരമാണ് കമവിം​ഗ. മുപ്പത്തിയൊന്ന് മില്യൻ യൂറോയും ആഡ് ഓൺസും ചേർത്ത ഒരു കരാർ ആണ് ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് അറിയുന്നത്. സ്താദ് റെനേയിൽ മിഡ്ഫീൽഡർ റോളിലാണ് കമവിം​ഗ കളിക്കുന്നത്.


വൈദ്യ പരിശോധനകൾ പൂർത്തിയായെന്നും റയൽ ടീമുമായി കരാർ ഒപ്പിട്ടെന്നും പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റ് ഫാബ്രീസോ റോമാനോ ട്വീറ്റ് ചെയ്തു.