അച്ചടക്ക ലംഘനം; എട്ട് പാക്ക് കളിക്കാർക്ക് പിഴ
ലോകകപ്പ് ക്രിക്കറ്റിനെത്തിയ പാക്കിസ്ഥാൻ ടീമിലെ എട്ട് കളിക്കാർക്ക് അച്ചടക്ക ലംഘനത്തിന്റെ പേരിൽ പിഴ. ഷാഹിദ് അഫ്രീദി ഉൾപ്പടെയുള്ള താരങ്ങൾക്കാണ് പിഴ ലഭിച്ചിരിക്കുന്നത്. 300 ഓസ്ട്രേലിയൻ ഡോളറാണ് ഓരോരുത്തരും പിഴ അടയ്ക്കേണ്ടത്.
Feb 13, 2015, 16:09 IST
|
സിഡ്‌നി: ലോകകപ്പ് ക്രിക്കറ്റിനെത്തിയ പാക്കിസ്ഥാൻ ടീമിലെ എട്ട് കളിക്കാർക്ക് അച്ചടക്ക ലംഘനത്തിന്റെ പേരിൽ പിഴ. ഷാഹിദ് അഫ്രീദി ഉൾപ്പടെയുള്ള താരങ്ങൾക്കാണ് പിഴ ലഭിച്ചിരിക്കുന്നത്. 300 ഓസ്ട്രേലിയൻ ഡോളറാണ് ഓരോരുത്തരും പിഴ അടയ്‌ക്കേണ്ടത്.
സുഹൃത്തുക്കൾക്കൊപ്പം പുറത്ത് ഭക്ഷണം കഴിക്കാൻ പോയ താരങ്ങൾ 45 മിനിറ്റ് വൈകിയെത്തിയതിനെ തുടർന്നാണ് നടപടി. അച്ചടക്ക ലംഘനം തുടർന്നാൽ ലോകകപ്പ് ടീമിൽ നിന്നും പുറത്താക്കുമെന്നും താരങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ടീം വക്താവ് പറഞ്ഞു.