സാന്‍ മരീനോയെ പത്ത് ഗോളിന് തകര്‍ത്ത് ഇംഗ്ലണ്ട് ഖത്തര്‍ ലോകകപ്പ് ടിക്കറ്റെടുത്തു; ഇറ്റലി പ്ലേ ഓഫിലേക്ക്

 | 
england
 സാന്‍ മരീനോ എന്ന കൊച്ചു രാജ്യത്തെ എതിരില്ലാത്ത പത്ത് ഗോളിന് തകര്‍ത്ത് ഇംഗ്ലണ്ട് ഖത്തര്‍ ലോകകപ്പിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കി.  1964 ശേഷമാണ് ഒരു കളിയില്‍ ഇംഗ്ലണ്ട് പത്ത് ഗോളടിക്കുന്നത്. നായകന്‍ ഹാരി കെയ്ന്‍ നാല് ഗോളുകള്‍ സ്‌കോര്‍ ചെയ്തു.  ഹാരി മഗ്വെയര്‍, സ്മിത്ത് റോവ്,മിംഗ്‌സ്, എബ്രഹാം, സാക്ക എന്നിവരാണ് ഗോളടിച്ചത്. ഒരു ഗോള്‍ സാന്‍ മരീനോ താരത്തിന്റ ഓണ്‍ ഗോളായിരുന്നു. ഗ്രൂപ്പിലെ പത്ത് കളികളില്‍ നിന്നും 26 പോയിന്റ് നേടിയാണ് ഇംഗ്ലണ്ട് യോഗ്യത ഉറപ്പാക്കിയത്.

യൂറോ ചാമ്പ്യന്‍മാരായ ഇറ്റലിയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ഞെട്ടിച്ചു. ഇതോടെ ഇറ്റലിക്ക് യോഗ്യത നേടാന്‍ പ്ലേ ഓഫ് കളിക്കേണ്ട സ്ഥിതിയായി. മറ്റൊരു കളിയില്‍ ശക്തരായ ഡെന്‍മാര്‍ക്കിനെ സ്‌കോട്‌ലന്‍ഡ് അട്ടിമറിച്ചു. ഗ്രൂപ്പില്‍ നിന്നും ലോകകപ്പ് യോഗ്യത നേടിക്കഴിഞ്ഞ ഡെന്‍മാര്‍ക്കിനെ ഈ തോല്‍വി ബാധിക്കില്ല. എതിരില്ലാത്ത രണ്ട് ഗോളിനാണ് സ്‌കോട്‌ലന്‍ഡിന്റെ വിജയം. 

ആതിഥേയരായ ഖത്തറിന് പുറമേ, ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, ബ്രസീല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ബെല്‍ജിയം, ക്രൊയേഷ്യ, സ്‌പെയിന്‍, സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവരും ലോകകപ്പ് യോഗ്യത നേടിയിട്ടുണ്ട്.