നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ലക്ഷ്യം 368 റൺസ്. വാലറ്റം ഇന്ത്യയെ കാത്തു.

 | 
Cricket

ഇന്ത്യക്ക് എതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് 368 റൺസ് വിജയ ലക്ഷ്യം. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 466 റൺസിന് അവസാനിച്ചു. ഋഷഭ് പന്തും ഷർദുൽ താക്കൂർ ഉൾപ്പെട്ട വാലറ്റ നിരയും ഇന്ത്യക്ക് മികച്ച സ്കോർ നേടിക്കൊടുത്തു. മൂന്നാം ദിനം രോഹിത് ശർമ്മ സെഞ്ച്വറി നേടിയിരുന്നു. 

368 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് കിട്ടിയത്. നാലാം ദിനം മത്സരം അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 77 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്.

നാലാം ദിനം ഇന്ത്യക്ക് വേണ്ടി ബാറ്റിഗ് തുടങ്ങിയ കോഹ്‌ലിയും ജഡേജയും 59 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷം പിരിഞ്ഞു. ജഡേജ 17 റൺസിനും നായകൻ വിരാട് കോഹ്‌ലി 44 റൺസിനും പുറത്തായി. അജിങ്കെ രഹാനെ പൂജ്യത്തിനു പുറത്തായി. എന്നാൽ പിന്നീട് ചേർന്ന പന്ത്, ഷർദുൽ താക്കൂർ സഖ്യം ആക്രമിച്ചു കളിച്ചു. ഇരുവരും ചേർന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ട് നൂറ് റൺസ് നേടി. തുടച്ചയായ രണ്ടാം ഇന്നിഗ്‌സിലും താക്കൂർ അർദ്ധ സെഞ്ച്വറി നേടി. താക്കൂർ 60 റൺസിനും പന്ത് 50 റൺസിനും പുറത്തായി. പിന്നീട് ഉമേഷ് യാദവ്, ബുംമ്ര എന്നിവർ ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചു. യാദവ് 25, ബുംമ്ര 24ഉം നേടി. 

ഇംഗ്ലണ്ടിന് വേണ്ടി വോക്ക്‌സ് 3 വിക്കറ്റ് വീഴ്ത്തി.