റൂട്ടിന് സെഞ്ച്വറി, ഇംഗ്ലണ്ട് 391ന് പുറത്ത്

 | 
Jo root

ലോഡ്‌സ് ടെസ്റ്റിൽ മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 27 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടി. നായകൻ ജോ റൂട്ടിൽ ഒറ്റയാൾ പ്രകടനമാണ് അവരെ 391വരെ എത്തിച്ചത്. റൂട്ട് പുറത്താകാതെ 180 റൺസ് എടുത്തു. ഇന്ത്യക്ക് വേണ്ടി സിറാജ് 4ഉം ഇഷാന്ത് 3ഉം വിക്കറ്റുകൾ വീഴ്ത്തി. ഷമിക്ക് 2 വിക്കറ്റ് ലഭിച്ചു. 

ജോണി ബെയർസ്റ്റോക്ക് ഒപ്പം ഉണ്ടാക്കിയെടുത്ത സെഞ്ച്വറി കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ മൂന്നാം ദിനം കരകയറ്റിയത്. ബെയർസ്റ്റോ 57 റൺസ് എടുത്തു. 23 റൺസ് എടുത്ത ജോസ് ബട്ട്ലർ, 27 റൺസ് എടുത്ത മോയിൻ അലി എന്നിവരും റൂട്ടിന് പിന്തുണ നൽകി.
മൂന്നാം ദിവസത്തെ അവസാന പന്തിൽ ആണ് ആൻഡേഴ്‌സൺ പുറത്താവുന്നത്. ഇതോടെ ഇംഗ്ലണ്ട് ഓൾ ഔട്ട് ആയി.

സ്കോർ ഇതുവരെ
ഇന്ത്യ 364/10, കെ.എൽ രാഹുൽ 129, ആൻഡേഴ്‌സൺ 5/62

ഇംഗ്ലണ്ട് 391/10, ജോ റൂട്ട് 180* , സിറാജ് 4/94.