ത്രിരാഷ്ട്ര ഏകദിന കിരീടം ഓസ്‌ട്രേലിയയ്ക്ക്

ഇംഗ്ലണ്ടിനെ 112 റൺസിന് പരാജയപ്പെടുത്തി ത്രിരാഷ്ട്ര ഏകദിന കിരീടം ഓസ്ട്രേലിയ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഗ്ലെൻ മാക്സ്വെല്ലിന്റെയും (95), മിച്ചൽ മാർഷിന്റെയും (60), ജയിംസ് ഫോക്ക്നറുടെയും (50) അർധ സെഞ്ചുറിയുടെ ബലത്തിലാണ് 278 റൺസ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 9.5 ഓവർ ബാക്കി നിൽക്കെ 112 റൺസിനാണ് തോൽവി സമ്മതിച്ചത്.
 | 

ത്രിരാഷ്ട്ര ഏകദിന കിരീടം ഓസ്‌ട്രേലിയയ്ക്ക്
പെർത്ത്: 
ഇംഗ്ലണ്ടിനെ 112 റൺസിന് പരാജയപ്പെടുത്തി ത്രിരാഷ്ട്ര ഏകദിന കിരീടം ഓസ്‌ട്രേലിയ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 278 റൺസ് എടുത്തു. മറുപടി ബാറ്റിംങിനിറങ്ങിയ ഇംഗ്ലണ്ട് 39 ഓവറിൽ 166 റൺസിന് ഓൾഔട്ടാവുകയായിരുന്നു.

ഗ്ലെൻ മാക്‌സ്വെല്ലിന്റെയും (95), മിച്ചൽ മാർഷിന്റെയും (60), ജയിംസ് ഫോക്ക്‌നറുടെയും (50) അർധ സെഞ്ചുറിയുടെ ബലത്തിലാണ് ഓസീസ് 278 റൺസ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 9.5 ഓവർ ബാക്കി നിൽക്കെ തോൽവി സമ്മതിച്ചത്. 33 റൺസ് നേടിയ രവി ബൊപാരക്കു മാത്രമാണ് പിടിച്ച് നിൽക്കാൻ സാധിച്ചത്.

മാക്‌സ്വെൽ നാലു വിക്കറ്റും മിച്ചൽ ജോൺസൺ മൂന്നും വിക്കറ്റും നേടി. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവർട്ട് ബ്രോഡ് മൂന്നും ആൻഡേഴ്‌സൺ രണ്ട് വിക്കറ്റും വീഴ്ത്തി.