മാഞ്ചസ്റ്റർ സിറ്റിക്ക് വമ്പൻ ജയം; ലിവർപൂളും ആസ്റ്റൺ വില്ലയും ജയിച്ചു

 | 
MAN CITY AND LIVERPOOL

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിക്ക് വമ്പൻ ജയം.  നോർവിച്ച് സിറ്റിക്കെതിരെ എതിരില്ലാത്ത അഞ്ച് ​ഗോളിന്റെ വിജയമാണ് സിറ്റി നേ‌ടിയത്. ആദ്യ കളിയിൽ ടോട്ടനം ഹോട്ട്സപർസിൽ നിന്നേറ്റ തോൽവിയുടെ ക്ഷീണം ഇതോടെ സിറ്റിക്ക് മാറി. ആദ്യ പകുതിയിൽ രണ്ട് ​ഗോളും രണ്ടാം പകുതിയിൽ  മൂന്ന് ​ഗോളും പിറന്നു. 

GREALISH

നോർവിച്ച് ​ഗോൾകീപ്പർ ക്രള്ളിന്റെ സെൽഫ് ​ഗോളായിരുന്നു ആദ്യത്തേത്ത്. രണ്ടാം ​ഗോൾ ജാക്ക് ​ഗ്രേലിഷിന്റെ വക. ഹോം ​ഗ്രൗണ്ട് അരങ്ങേറ്റത്തിൽ തന്നെ ​ഗ്രേലിഷ് സിറ്റിക്കായുള്ള ആദ്യ ​ഗോൾ നേടി. അയ്മറിക്ക് ലപ്പോർട്ട് മൂന്നാം ​ഗോളും ​റഹിം സ്റ്റർലിം​ഗ് നാലാം ​ഗോളും നേടി. അ‍ഞ്ചാം ​ഗോൾ റിയാദ് മെഹറസിന്റെ വകയായിരുന്നു. 

MAN CITY

എതിരില്ലാത്ത രണ്ട് ​ഗോളുകൾക്കാണ് ലിവർപൂൾ ബേൺലിയെ തോൽപ്പിച്ചത്. ഡിയോഗോ ജോട്ട, സാദിയോ മാനേ എന്നിവർ ​ഗോൾ നേടി. ഇതോടെ രണ്ടു കളിയിൽ രണ്ടും ജയിച്ച് ലിവർപൂൾ പട്ടികയിൽ ഒന്നാമതെത്തി. ആസ്റ്റൺ വില്ല തോൽപ്പിച്ചത് ന്യൂകാസിൽ യുണൈറ്റഡിനെയാണ്. സൗത്താംപ്റ്റണിൽ നിന്നും ആസ്റ്റൺ വില്ലയിലെത്തിയ ഡാനി ​ഇം​ഗ്സ് ആദ്യ ​ഗോൾ നേടി. അൻവർ എൽ ​ഗാസിയാണ് രണ്ടാം ​ഗോൾ നേടിയത്. 

DANY INGS

എവർട്ടൺ- ലീഡ്സ് യുണൈറ്റഡ് മത്സരം സമനിലയിലായി. രണ്ടു ടീമും രണ്ട് ​ഗോൾ വീതം നേടി. ഡൊമിനിക്ക് കാൽവർട്ട്, ഡെമറായി ​ഗ്രേ എന്നിവർ എവർട്ടണു വേണ്ടി വല കുലുക്കിയപ്പോൾ ലീഡ്സിന്റെ ​ഗോൾ നേടിയത് മാത്യൂസ് ക്ലിച്ച്, റാഫിന്ന എന്നിവരാണ്.