ചെൽസി, ലിവർപൂൾ; ജയത്തോടെ തുടങ്ങി

 | 
Chelsea

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസി, ലിവർപൂൾ, ലെസിസ്റ്റർ, മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമുകൾക്ക് വിജയ തുടക്കം. മുൻനിര ടീമുകളിൽ ആഴ്‌ണൽ മാത്രമാണ് ആദ്യ ദിനം തോറ്റത്. 

യുണൈറ്റഡ് ലീഡ്സ് യുണൈറ്റഡിനെ ഗോൾ മഴയിൽ മുക്കിയപ്പോൾ ചെൽസി ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ചു. ലിവർപൂൾ നോർവിച്ച് സിറ്റിയെ ആണ് പരാജയപ്പെടുത്തിയത്. ലെസിസ്റ്റർ വൂൾഫിസിനെ മറികടന്നു. ആഴ്‌സണൽ ബീസിനോട് തോറ്റു.

ചെൽസിയും ലിവർപൂളും എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആണ് ജയിച്ചത്.
മാർക്കോ ആലോൻസോ, ക്രിസ്റ്റ്യൻ പുലിസിച്ച്, ട്രാവോ ചാലോബ എന്നിവർ ആണ് ചെൽസിക്ക് വേണ്ടി ഗോൾ അടിച്ചത്. ലുവർപൂളിന്റെ ഗോളുകൾ ഡിയാഗോ ജോർട്ട, ഫിർമിനോ, മുഹമ്മദ് സല എന്നിവരുടെ വകയായിരുന്നു. 

ലെസിസ്റ്റർ സിറ്റി വൂൾവർഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു. ജേർമി വാഡി ആണ് ഗോൾ നേടിയത്. 

മറ്റു മത്സരങ്ങളിൽ എവർട്ടൻ 3-1ന് സൗത്താപ്റ്റനേയും വാറ്റ്ഫോഡ് 3-2 ന് ആസ്റ്റൻ വില്ലയെയും തോൽപ്പിച്ചു. ബ്രൈറ്റൺ ഒന്നിനെതിരെ രണ്ടു ഗോളിന് ബേൺലിയെയും പരാജയപ്പെടുത്തി. 

ഇന്ന് നടക്കുന്ന കളികളിൽ നിലവിലെ ജേതാക്കൾ ആയ സിറ്റി ടോട്ടൻഹാമിനെയും ന്യൂകാസിൽ വെസ്റ്റ്ഹാമിനെയും നേരിടും.

ജർമ്മൻ ലീഗിൽ ബയേൺ മ്യുണിക്ക് ബോറൂഷ്യയോട്  സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോൾ നേടി. ഡോർട്ട്മുണ്ട് ഫ്രാങ്ക്ഫർട്ടിനെ  2നെതിരേ 5 ഗോളുകൾക്ക് പരാജയപ്പെടുത്തി. ഹാലാണ്ട് രണ്ടു ഗോൾ നേടി. 

ലീഗ് വണ്ണിൽ നിലവിലെ ജേതാക്കൾ ആയ ലിയേക്ക് അപ്രതീക്ഷിത തോൽവി. ഒസിജി ആണ് അവരെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചത്. മെസ്സിയും നെയ്മറും കളിക്കാൻ ഇറങ്ങാത്ത മത്സരത്തിൽ പിഎസ്‌ജി സ്ട്രാസ്ബർഗിനെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ചു. കിലിയൻ എംപപ്പെ, ഇക്കാർഡി, ജൂലിയൻ ഡ്രാക്സലർ, സറാബിയ എന്നിവർ ആണ് ഗോൾ നേടിയത്.

ലാ ലീഗായിൽ റയൽ മാഡ്രിഡിനും വിജയത്തുടക്കം ലഭിച്ചു. ഡെപ്പോർട്ടിവ അലവേസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ആണ് റയൽ തോൽപ്പിച്ചത്. ബെൻസെമ രണ്ട് ഗോൾ നേടി. നച്ചോ ഫെർണാണ്ടസ്, വിനീഷ്യസ് ജൂനിയർ എന്നിവർ ആണ് മറ്റ് ഗോളുകൾ അടിച്ചത്.