പരിശീലകനാകാൻ ലംപാർഡിനെ ക്ഷണിച്ച് എവർട്ടൺ
Jan 29, 2022, 10:17 IST
| ഇംഗ്ലണ്ടിന്റെ മധ്യനിര താരവും ചെൽസിയുടെ മാനേജരുമായിരുന്ന ഫ്രാങ്ക് ലംപാർഡിന് പരിശീലകസ്ഥാനം വാഗ്ദാനം ചെയ്ത് എവർട്ടൺ. റാഫേൽ ബെനിറ്റസിനെ പുറത്താക്കിയ ശേഷം എവർട്ടൺ പുതിയ പരിശീലകനുവേണ്ടിയുള്ള ശ്രമത്തിലായിരുന്നു. ലംപാർഡാകട്ടെ ചെൽസി പരിശീലക സ്ഥാനത്തു നിന്നും പുറത്താക്കിയ ശേഷം മറ്റ് ചുമതലകൾ ഏറ്റെടുത്തിരുന്നില്ല.
പോർച്ചുഗീസുകാരനായ വിക്ടർ പെരേരേ, താൽക്കാലിക ചുമതല വഹിക്കുന്ന ഡൻങ്കൻ ഫെർഗൂസൻ എന്നിവരേയും ചെൽസി പരിഗണിച്ചിരുന്നു. എന്നാൽ നറുക്ക് വീണത് ലംപാർഡിനാണ്. അദേഹം ഉടൻ ചുമതലയേൽക്കുമെന്നാണ് അറിയുന്നത്.