അവസാന നിമിഷം ഗോൾ; കൊൽക്കത്ത നേടി

കളി തീരാൻ പത്ത് നിമിഷം പോലും ഇല്ലാതിരുന്നപ്പോൾ മുഹമ്മദ് റഫീക് നേടിയ ഗോളിൽ അത്ലറ്റിക്കോ ഡി കൊൽക്കത്ത ചാമ്പ്യൻമാർ.
 | 

അവസാന നിമിഷം ഗോൾ; കൊൽക്കത്ത നേടി

മുംബൈ: 
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ കളി തീരാൻ പത്ത് നിമിഷം പോലും ഇല്ലാതിരുന്നപ്പോൾ ഇന്ത്യൻ താരം മുഹമ്മദ് റഫീക് നേടിയ ഗോളിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്ത ചാമ്പ്യൻമാർ. കളി ഉടനീളം നന്നായി കളിച്ച കേരള ബ്ലാസ്റ്റേഴ്‌സിന് ചുണ്ടിനും കപ്പിനുമിടയിൽ അവസരം നഷ്ടമായി അവസ്ഥ. ചെറിയ പിഴവിൽ കൊൽക്കത്ത നേടി.

ആവേശകരമായ മത്സരത്തിൽ 93 മിനിറ്റിലും ഇരുടീമുകൾക്കും ഗോൾ അടിക്കാൻ കഴിയാത്തതിനെ തുടർന്ന് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീളുന്ന അവസ്ഥയിലായിരുന്നു. ഫൈനൽ വിസിലിന് പത്ത് സെകന്റ് പോലും അവശേഷിക്കുന്നുണ്ടായിരുന്നില്ല. അതിനിടയിലായിരുന്ന കൊൽക്കത്തയുടെ വിജയ ഗോൾ.

ആദ്യ പകുതിയിലും രണ്ടാം പകുതിയിലും മികച്ച രീതിയിൽ കളിച്ച ബ്ലാസ്റ്റേഴ്‌സ് നിരവധി തവണ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.

കൊൽക്കത്തയുടെ ഗോളി അപ്പോളോ എഡൽ പലതവണ കേരളത്തിന്റെ മുന്നേറ്റങ്ങൾ തടഞ്ഞു. ഒരു ഘട്ടത്തിൽ മൈക്രോ ചോപ്രയുടെ ഷോട്ട് തലനാരിഴയ്ക്കാണ് ലക്ഷ്യത്തിലെത്താതിരുന്നത്. അപ്പോളോ കുത്തിയകറ്റിയ ബോൾ പോസ്റ്റിൽ തട്ടിയാണ് പുറത്തേക്ക് പോയത്. കൈയിലുടനീളം ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കങ്ങൾക്കെതിരായി ദൗർഭാഗ്യവും കളിക്കുന്നതായി തോന്നി. ഷോട്ട് പാസുകളിലുടെ മികച്ച ഫോമിലാണെന്ന് തെളിയിക്കുന്ന കളിയാണ് ടീം പുറത്തെടുത്തത്.

തുടക്കത്തിൽ പ്രതിരോധലുന്നി കളിച്ച കൊൽക്കത്ത ചില സമയങ്ങളിൽ ശക്തതമായ മുന്നേറ്റങ്ങൾ നടത്തി. ബ്ലാസ്‌റ്റേഴ്‌സ് ഗോളി ഡേവിസ് ജെയിംസിന്റെ പിന്തുണയില്ലെങ്കിൽ ഗോളാകുമായിരുന്ന തരം അപകടകരമായ അക്രമങ്ങൾ തന്നെയായിരുന്നു കൊൽക്കത്തയുടേത്. ഐ.എസ്.എല്ലിന്റെ നിലവാരം കാത്ത് സൂക്ഷിക്കുന്ന മികച്ച കളിയ്ക്കാണ് മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയം സാക്ഷിയായത്.

ഫൗളുകൾ കുറവായ സുന്ദരമായ കളിയായിരുന്നുവെങ്കിലും ഇരുടീമിലെയും രണ്ട് പേർ മഞ്ഞക്കാർഡുകൾ കണ്ടു.

.