ഐഎസ്എൽ: കേരളം-ചെന്നൈ സെമി പോരാട്ടം ഇന്ന്

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ സെമി പോരാട്ടം ഇന്ന്. കൊച്ചിയിൽ വൈകിട്ട് നടക്കുന്ന സെമി ഫൈനൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നിലവിലെ ടോപ്പ് സ്കോറർമാരായ ചെന്നൈയിൻ എഫ്സിയെ നേരിടും.
 | 
ഐഎസ്എൽ: കേരളം-ചെന്നൈ സെമി പോരാട്ടം ഇന്ന്

 

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ സെമി പോരാട്ടം ഇന്ന്. കൊച്ചിയിൽ വൈകിട്ട് നടക്കുന്ന സെമി ഫൈനൽ മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് നിലവിലെ ടോപ്പ് സ്‌കോറർമാരായ ചെന്നൈയിൻ എഫ്‌സിയെ നേരിടും. ബ്ലാസ്‌റ്റേഴ്‌സ് ടീം ഉടമ സച്ചിൻ ടെൻഡുൽക്കർ ഉൾപ്പെടെയുള്ള പ്രമുഖർ ബ്ലാസ്റ്റേഴ്‌സിന് പിന്തുണയുമായെത്തും.

കേരളത്തിന് വെല്ലുവിളിയുയർത്തുന്ന മത്സരമാണ് കൊച്ചിയിൽ അരങ്ങേറുക. ടീമിന്റെ സെമി പ്രവേശത്തിന് ചുക്കാൻ പിടിച്ച ഇയാൻ ഹ്യൂമിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷ. പരിക്ക് മാറി പ്രമുഖ താരങ്ങൾ തിരിച്ചെത്തിയതിന്റെ ആവേശത്തിലാണ് ചെന്നെയിൻ എഫ്‌സി. സച്ചിനെ കൂടാതെ അഭിഷേക് ബച്ചനും സ്വന്തം ടീമിന് ആവേശം പകരാനെത്തുമെന്നാണറിയുന്നത്. വൈകിട്ട് ഏഴിന് കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിലാണ് മത്സരം.