‘ബ്ലാസ്റ്റേഴ്സ് മലയാളികള്‍ക്ക് നല്ല വാര്‍ത്ത സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം’; ആശംസകളുമായി പിണറായി
തിരുവനന്തപുരം: ഐഎസ്എല്‍ കലാശപ്പോരാട്ടത്തിന് കൊച്ചിയിലിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസ. മലയാളികള്‍ സ്നേഹിക്കുന്ന, മലയാളികളെ സ്നേഹിക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ സഹ ഉടമസ്ഥതയിലുള്ള ടീമാണിതെന്നും കോച്ച് സ്റ്റീവ് കൊപ്പെലിന്റെ പരിശീലനത്തില്‍ വളര്‍ന്നു വന്ന താരങ്ങള്‍ മലയാളികള്‍ക്ക് നല്ല വാര്‍ത്ത സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും പിണറായി വിജയന് ഫേസിബുക്കില്‍ കുറിച്ചു. അതിനായി കാത്തിരിക്കുകയാണെന്നും പിണറായി എഴുതുന്നു.
ഇന്ന വൈകിട്ട് കൊച്ചി, കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയുമായി ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടുന്നത്. കഴിഞ്ഞ സീസണ് ഫൈനലില്‍ കൊല്‍ക്കത്തയായിരുന്നു ഐഎസ്എല്‍ നേടിയത്. ഇത്തവണ ഹോം ഗ്രൗണ്ടില്‍ കപ്പ് തിരികെ പിടിക്കാനാണ് ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്.
പോസ്റ്റ് കാണാം