കാല്‍പന്തുകളുടെ രാജാക്കന്മാരെ ഇന്നറിയാം; മുന്‍തൂക്കം ഫ്രാന്‍സിന്

മോസ്കോ: കാല്പന്തുകളിയിലെ രാജാക്കന്മാരെ ഇന്നറിയാം. മോസ്കോ ലുഷ്നിക്കി സ്റ്റേഡിയത്തില് പതിനായിരങ്ങളെ സാക്ഷിയാക്കി ക്രൊയേഷ്യയും ഫ്രാന്സും തമ്മില് ഏറ്റുമുട്ടും. ഇന്ത്യന് സമയം വൈകീട്ട് 8.30നാണ് മത്സരം ആരംഭിക്കുക. കണക്കുകള് ഫ്രാന്സിനൊപ്പമാണെങ്കിലും വലിയ അട്ടിമറി വിജയങ്ങളുമായി ഫൈനലിലേക്ക് മുന്നേറിയിരിക്കുന്ന ക്രൊയേഷ്യ ചെറുമീനുകളല്ല. ക്രൊയേഷ്യന് മധ്യനിരയുടെയും ഫ്രാന്സിന്റെ മുന്നേറ്റനിരയുടെയും പ്രകടനമായിരിക്കും ഇന്നത്തെ വിജയികളെ തീരുമാനിക്കുക. ചരിത്രത്തിലാദ്യമായിട്ടാണ് ക്രൊയേഷ്യ ലോകകപ്പ് ഫുട്ബോള് ഫൈനല് കളിക്കുന്നത്. ഫ്രാന്സ് കപ്പുയര്ത്തിയ 1998ല് ക്രൊയേഷ്യയെ സെമിയില് അവര് പരാജയപ്പെടുത്തിയായിരുന്നു. അന്ന് മൂന്നാം സ്ഥാനംകൊണ്ട് ക്രൊയേഷ്യക്ക് തൃപ്തിപ്പെടേണ്ടി വന്നു.
 | 

കാല്‍പന്തുകളുടെ രാജാക്കന്മാരെ ഇന്നറിയാം; മുന്‍തൂക്കം ഫ്രാന്‍സിന്

മോസ്‌കോ: കാല്‍പന്തുകളിയിലെ രാജാക്കന്മാരെ ഇന്നറിയാം. മോസ്‌കോ ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ പതിനായിരങ്ങളെ സാക്ഷിയാക്കി ക്രൊയേഷ്യയും ഫ്രാന്‍സും തമ്മില്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വൈകീട്ട് 8.30നാണ് മത്സരം ആരംഭിക്കുക. കണക്കുകള്‍ ഫ്രാന്‍സിനൊപ്പമാണെങ്കിലും വലിയ അട്ടിമറി വിജയങ്ങളുമായി ഫൈനലിലേക്ക് മുന്നേറിയിരിക്കുന്ന ക്രൊയേഷ്യ ചെറുമീനുകളല്ല. ക്രൊയേഷ്യന്‍ മധ്യനിരയുടെയും ഫ്രാന്‍സിന്റെ മുന്നേറ്റനിരയുടെയും പ്രകടനമായിരിക്കും ഇന്നത്തെ വിജയികളെ തീരുമാനിക്കുക.

കാല്‍പന്തുകളുടെ രാജാക്കന്മാരെ ഇന്നറിയാം; മുന്‍തൂക്കം ഫ്രാന്‍സിന്

ചരിത്രത്തിലാദ്യമായിട്ടാണ് ക്രൊയേഷ്യ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ കളിക്കുന്നത്. ഫ്രാന്‍സ് കപ്പുയര്‍ത്തിയ 1998ല്‍ ക്രൊയേഷ്യയെ സെമിയില്‍ അവര്‍ പരാജയപ്പെടുത്തിയായിരുന്നു. അന്ന് മൂന്നാം സ്ഥാനംകൊണ്ട് ക്രൊയേഷ്യക്ക് തൃപ്തിപ്പെടേണ്ടി വന്നു. അതേസമയം 2006ലെ മൈതാനത്ത് വീണ സിദാന്റെ കണ്ണുനീരിന് മറുപടി നല്‍കാനുള്ള അവസരമാണ് ഫ്രാന്‍സിന് കൈവന്നിരിക്കുന്നത്. ആരാധകരുടെ ഹൃദയം തകര്‍ത്താണ് അന്ന് സിദാന്‍ മൈതാനത്തിന് വെളിയിലേക്ക് നടന്നുപോയത്. പോര്‍ച്ചുഗലിനെ സെമിഫൈനലില്‍ ഒരു ഗോളിന് മറികടക്കുന്നു. ഫൈനലില്‍ എതിരാളികള്‍ ഇറ്റലി, സിദാന്റെ മനോഹരമായ ഗോള്‍, പിന്നീട് മറ്റരാസിയുടെ വംശീയതയ്ക്ക് മൈതാനത്തില്‍ വെച്ച് മറുപടി നല്‍കി ഇതിഹാസ താരം പുറത്തേക്ക്. പിന്നീട് 2010ല്‍ ആദ്യ റൗണ്ടില്‍ തന്നെ ഫ്രാന്‍സ് പുറത്തായി. 2014ല്‍ ചാമ്പ്യന്മാരായ ജര്‍മ്മനിയോട് ക്വാര്‍ട്ടറില്‍ പുറത്തേക്ക്. പക്ഷേ 2018ലെത്തുമ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടെ അനുകൂലമാണ്. ഫൈനല്‍ പേടി മറികടക്കാനായാല്‍ ഫ്രാന്‍സ് കപ്പുയര്‍ത്തും.കാല്‍പന്തുകളുടെ രാജാക്കന്മാരെ ഇന്നറിയാം; മുന്‍തൂക്കം ഫ്രാന്‍സിന്

പ്രമുഖരായ ടീമുകള്‍ക്കെല്ലാം റഷ്യയില്‍ കഷ്ടകാലമാണ്. ആദ്യറൗണ്ടില്‍ നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനി പുറത്ത്, പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയും സ്പെയിനും തകര്‍ന്നു. ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ വീഴ്ച. സെമിഫൈനലില്‍ ഇംഗ്ലണ്ട് വീണു. അതേസമയം ചെറുമീനുകളെല്ലാം പ്രതീക്ഷപ്പുറം നേട്ടമുണ്ടാക്കുകയും ചെയ്തു. ഫോര്‍വേര്‍ഡ് കൈലിയന്‍ എംബാപ്പെയാണ് ഫ്രാന്‍സിന്റെ തുറുപ്പുചീട്ട്. പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയ്ക്കെതിരേ എംബാപ്പെ രണ്ടു ഗോളുകള്‍ നേടിയിരുന്നു. എംബാപ്പെയായിരിക്കും ഇന്നത്തെ ഹീറോയെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതേസമയം മറുവശത്ത് ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍ ലൂക്കാ മോഡ്രിച്ച് ഫ്രാന്‍സിന് തലവേദനയാകും.

കാല്‍പന്തുകളുടെ രാജാക്കന്മാരെ ഇന്നറിയാം; മുന്‍തൂക്കം ഫ്രാന്‍സിന്

ഈ ലോകകപ്പിന്റെ സുവര്‍ണപാദുകം ആറു ഗോള്‍ നേടിയ ഇംഗ്ലീഷ് താരം ഹാരി കെയ്ന്‍ സ്വന്തമാക്കാനാണ് സാധ്യത. മികച്ച താരത്തിനുള്ള സ്വര്‍ണപ്പന്ത് ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍ ലൂക്കാ മോഡ്രിച്ച് നേടിയേക്കാം. കളി പ്രവചിക്കുക അസാധ്യമാണ് അവസാനത്തെ സെക്കന്റുകളില്‍ പോലും മത്സരഫലം മാറി മറിഞ്ഞേക്കാം. സ്വപ്ന കിരീടം ആദ്യമായി ഉയര്‍ത്താന്‍ ക്രൊയേഷ്യയ്ക്ക് കഴിയുമോ അതോ ഫ്രാന്‍സ് രണ്ടാം തവണയും വിജയികളാവുമോയെന്ന് കാത്തിരുന്ന് കാണാം.