15കാരിയുമായി ലൈംഗികബന്ധം; ഫുട്‌ബോൾ താരം അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട ഇംഗ്ലീഷ് ഫുട്ബോൾ താരം അറസ്റ്റിൽ. ഇംഗ്ലണ്ട് ദേശീയ ടീം താരവും പ്രീമിയർ ലീഗ് ടീം സണ്ടർലാന്റിന്റെ വിങ്ങറുമായ ആദം ജോൺസനാണ് അറസ്റ്റിലായത്. 15കാരിയായ പെൺകുട്ടിയുമായാണ് ജോൺസൺ ബന്ധത്തിലേർപ്പെട്ടത്.
 | 

15കാരിയുമായി ലൈംഗികബന്ധം; ഫുട്‌ബോൾ താരം അറസ്റ്റിൽ
ലണ്ടൻ:
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട ഇംഗ്ലീഷ് ഫുട്‌ബോൾ താരം അറസ്റ്റിൽ. ഇംഗ്ലണ്ട് ദേശീയ ടീം താരവും പ്രീമിയർ ലീഗ് ടീം സണ്ടർലാന്റിന്റെ വിങ്ങറുമായ ആദം ജോൺസനാണ് അറസ്റ്റിലായത്. 15കാരിയായ പെൺകുട്ടിയുമായാണ് ജോൺസൺ ബന്ധത്തിലേർപ്പെട്ടത്.

സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്ത താരത്തെ ജാമ്യത്തിൽ വിട്ടുവെന്ന് പോലീസ് അറിയിച്ചു. അതേസമയം, പോലീസ് നടപടികൾ അവസാനിക്കുന്നതുവരെ താരത്തെ സസ്‌പെൻഡ് ചെയ്തതായി സണ്ടർലാന്റ് ക്ലബ് അറിയിച്ചു. മാഞ്ചസ്റ്റർ സിറ്റിയടക്കമുള്ള ടീമുകൾക്ക് കളിച്ചിട്ടുള്ള ജോൺസൺ 2012ലാണ് സണ്ടർലാന്റിൽ എത്തിയത്. 12 തവണ ദേശീയ കുപ്പായവും അണിഞ്ഞിട്ടുണ്ട്.