സാദിയോ മാനെയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ച് ‘മതിയാവാത്ത’ കള്ളന്മാര്‍

സാദിയോ മാനെ ഇന്ന് ലുവര്പൂള് ഫുട്ബോള് ക്ലബിന്റെ അവിഭാജ്യ ഘടകമായ താരമാണ്. മുഹമ്മദ് സലാഹ് ഇല്ലാത്ത മുന്നേറ്റനിര പോലും മാനെയുടെ കരുത്തില് വിജയം കൊയ്യും. 2017 നവംബറിലാണ് സെനഗലിന്റെ സൂപ്പര് താരമായ മാനെ സ്ലൊവേനിയന് ക്ലബ് മരിബോറില് നിന്നും ചുവന്ന ചെകുത്താന്മാരുടെ കോട്ടയിലെത്തുന്നത്. ഈജിപ്ഷ്യന് ഫുട്ബോളര് മുഹമ്മദ് സലാ അടക്കിവാണിരുന്ന മുന്നേറ്റ നിരയിലേക്ക് മാനെയുമെത്തിയതോടെ ലിവര്പൂള് പ്രതാപകാലത്തെ അനുസ്മരിപ്പിച്ച പ്രകടനങ്ങള് പുറത്തെടുത്തു.
 | 
സാദിയോ മാനെയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ച് ‘മതിയാവാത്ത’ കള്ളന്മാര്‍

ലിവര്‍പൂള്‍: സാദിയോ മാനെ ഇന്ന് ലുവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബിന്റെ അവിഭാജ്യ ഘടകമായ താരമാണ്. മുഹമ്മദ് സലാഹ് ഇല്ലാത്ത മുന്നേറ്റനിര പോലും മാനെയുടെ കരുത്തില്‍ വിജയം കൊയ്യും. 2017 നവംബറിലാണ് സെനഗലിന്റെ സൂപ്പര്‍ താരമായ മാനെ സ്ലൊവേനിയന്‍ ക്ലബ് മരിബോറില്‍ നിന്നും ചുവന്ന ചെകുത്താന്‍മാരുടെ കോട്ടയിലെത്തുന്നത്. ഈജിപ്ഷ്യന്‍ ഫുട്‌ബോളര്‍ മുഹമ്മദ് സലാ അടക്കിവാണിരുന്ന മുന്നേറ്റ നിരയിലേക്ക് മാനെയുമെത്തിയതോടെ ലിവര്‍പൂള്‍ പ്രതാപകാലത്തെ അനുസ്മരിപ്പിച്ച പ്രകടനങ്ങള്‍ പുറത്തെടുത്തു.

എന്നാല്‍ ഇന്ന് ലിവര്‍പൂളിന്റെയോ മാനെയുടെയോ പ്രകടനമല്ല വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. മാനെയുടെ ലിവര്‍പൂളിലെ വീട്ടില്‍ നടക്കുന്ന മോഷണമാണ് വാര്‍ത്തകളില്‍ നിറയുന്നത്. അടുത്തിടെ രണ്ട് തവണയാണ് വീട്ടില്‍ മോഷണം നടന്നത്. സാമ്പത്തിക നഷ്ടത്തിനൊപ്പം മാനഹാനിയും താരത്തിനൊടൊപ്പമുണ്ട്. രണ്ടാം തവണയും മോഷ്ടാക്കള്‍ കയറിയെന്നതാണ് നാണക്കേടുണ്ടാക്കിയിരിക്കുന്നത്. താരത്തിനൊപ്പമാണെന്ന് ടീം മാനേജ്‌മെന്റ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും സംഭവിച്ച നഷ്ടം അത്ര ചെറുതല്ല.

കാറിന്റെ താക്കോലുകള്‍, മൊബൈല്‍ ഫോണുകള്‍, വീട്ടില്‍ സൂക്ഷിച്ചിരുന്ന പണം, മറ്റു വിലപിടിപ്പുള്ള സാധനങ്ങളെല്ലാം നഷ്ടമായി. യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ ജര്‍മന്‍ ക്ലബ് ബയണ്‍ മ്യൂനിക്കുമായി മാനെ ഉള്‍പ്പെടുന്ന ലിവര്‍പൂള്‍ ടീം കളിക്കുന്ന നേരത്തായിരുന്നു മോഷണം നടന്നത്. താരത്തിന്റെ വീടിന് സുരക്ഷയേര്‍പ്പെടുത്തണമെന്ന് നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും അധികൃതര്‍ കാര്യമായി എടുത്തിരുന്നില്ല. രണ്ടാമതും മോഷണം നടന്നതോടെ പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.