ഇതിഹാസ പരിശീലകന് അലക്‌സ് ഫെര്‍ഗൂസണ്‍ മാഞ്ചസ്റ്റിലേക്ക് തിരികെ വരുന്നു!
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണറ്റൈഡിന്റെ ഇതിഹാസ പരിശീലകന് അലക്സ് ഫെര്ഗ്യൂസണ് തിരികെ വരുന്നു. 1999ലെ ട്രിപ്പിള് കിരീടം നേടി ചരിത്രം സൃഷ്ടിച്ചതിന്റെ ഓര്മ്മ പുതുക്കലിന്റെ ഭാഗമായി നടക്കുന്ന സൗഹൃദ മത്സരിത്തിലാണ് ഫെര്ൂസണ് വീണ്ടും പരിശീലകന്റെ വേഷമണിയുക. ബയേണ് മ്യൂണിക്കാണ് എതിരാളികള്. 1999ല് മാഞ്ചസ്റ്ററിന് വേണ്ടി കളിച്ച അതേ ടീമായിരിക്കും കളത്തിലിറങ്ങുക. നിക്കി ബട്ട്, നായകന് പീറ്റര് ഷെമൈച്ചല്, ഡേവിഡ് ബെക്കാം, റെയ്ന് ഗിഗ്സ് എന്നിവര് വീണ്ടും ഫെര്ഗൂസന്റെ നിര്ദേശങ്ങള്ക്കനുസരിച്ച് പന്ത് തട്ടും.
അസുഖബാധിതനായതിന് ശേഷം ഫെര്‍ഗൂസന്‍ പരിശീലകനാവുന്ന ആദ്യ മത്സരം കൂടിയാവും ഇത്. 1986 മുതല്‍ 2013 വരെ യുണൈറ്റഡിന്റെ പരിശീലകനായിരുന്നു 77കാരനായ ഫെര്‍ഗൂസന്‍. പരീശീലക വേഷത്തില്‍ ക്ലബ് ഫുട്‌ബോളില്‍ ഒരു ടീമിന് ലഭിക്കാവുന്ന എല്ലാ കീരിടങ്ങളും ഫെര്‍ഗൂസന്‍ മാഞ്ചസ്റ്ററിന്റെ ഷെല്‍വിലെത്തുക്കുകയും ചെയ്തു. എന്നാല്‍ ഫെര്‍ഗൂസന്‍ കാലഘട്ടത്തിന് ശേഷം അത്ര സുഖകരമല്ല ടീമിന്റെ അവസ്ഥ. ടീമില്‍ ഇപ്പോഴും പ്രതിഭാശാലികളായ താരങ്ങള്‍ ഉണ്ടെങ്കിലും പഴയ പ്രതാപം അവകാശപ്പെടാവുന്ന നിലയിലല്ല.
1999ലെ ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിച്ചിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് മാഞ്ചസ്റ്റര്‍ കിരീടം ചൂടുന്നത്. അന്ന് ഏറ്റവും കൂടുതല്‍ പ്രശംസിക്കപ്പെട്ടതും ഫെര്‍ഗൂസന്റെ തന്ത്രങ്ങളായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തിയ മാഞ്ചസ്റ്റര്‍ സെമിയില്‍ യുവന്റസിനെയാണ് കീഴ്‌പ്പെടുത്തിയത്. പ്രതാപികളുടെ പോരാട്ടം ലോകത്തെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.