ഇന്ത്യാ പാക് പോരാട്ടത്തിന് ബിഗ് ബിയുടെ കമന്ററി

ലോകകപ്പിലെ ഇന്ത്യാ പാക് പോരാട്ടത്തിന് കമന്ററി ബോക്സിൽ ബോളിവുഡ് താരം അമിതാഭ് ബച്ചനും. ആറിന് റിലീസായ ഷാമിതാബിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് ബിഗ് ബി കമന്ററുടെ വേഷത്തിലെത്തിയത്. മുൻ ക്രിക്കറ്റ് താരങ്ങളായ ആശിഷ് ചോപ്രയും ഷൊയ്ബ് അക്തറുമാണ് ബച്ചന് ഒപ്പമുള്ളത്.
 | 

ഇന്ത്യാ പാക് പോരാട്ടത്തിന് ബിഗ് ബിയുടെ കമന്ററി
ന്യൂഡൽഹി
: ലോകകപ്പിലെ ഇന്ത്യാ പാക് പോരാട്ടത്തിന് കമന്ററി ബോക്‌സിൽ ബോളിവുഡ് താരം അമിതാഭ് ബച്ചനും. ആറിന് റിലീസായ ഷാമിതാബിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് ബിഗ് ബി കമന്ററുടെ വേഷത്തിലെത്തിയത്. മുൻ ക്രിക്കറ്റ് താരങ്ങളായ ആശിഷ് ചോപ്രയും ഷൊയ്ബ് അക്തറുമാണ് ബച്ചന് ഒപ്പമുള്ളത്.

അതേസമയം, വിവിധ മേഖലകളിൽ നിന്നുള്ളവർ അമിതാഭിനെ കുറ്റപ്പെടുത്തിയും പ്രോത്സാഹിപ്പിച്ചും സോഷ്യൽമീഡിയയിലൂടെ രംഗത്തെത്തി. ദൂരദർശനെക്കാൾ മോശമാണ് താരത്തിന്റെ കമന്ററിയെന്നും അമിതാഭ് സംസാരം ദൈർഘ്യമുള്ളതാണെന്നും ചിലർ വിമർശിക്കുന്നു.

പ്രമുഖർ ട്വിറ്ററിലൂടെ പ്രതികരിച്ചത് താഴെ കാണാം