‘ചെയ്യാത്ത കുറ്റത്തിനാണ് വിലക്ക്, കൈയ്യാങ്കളിയുടെ വീഡിയോ പരിശോധിച്ചാല്‍ സത്യം ബോധ്യമാവും’; അനസ് എടത്തൊടിക
ബംഗളൂരു: താന്‍ ചെയ്യാത്ത കുറ്റത്തിനാണ് വിലക്ക് നേരിടുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ് താരം അനസ് എടത്തൊടിക. ഐ.എസ്.എല്ലിന് മുന്നോടിയായി സംഘടിപ്പിച്ച ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു മലയാളി കൂടിയായ താരം. സൂപ്പര് കപ്പില് ജാംഷഡ്പുര് എഫ്.സിയും എഫ്.സി ഗോവയും തമ്മിലെ മത്സരത്തിനിടെയുണ്ടായ സംഭവത്തെ തുടര്ന്ന് അനസ് ഉള്പ്പെടെ എഴ് താരങ്ങള്ക്കാണ് ആദ്യത്തെ മൂന്ന് കളികളില് അഖിലേന്ത്യ ഫുട്ബാള് ഫെഡറേഷന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
”ആ നിമിഷം ഞാന്‍ മറക്കാന്‍ ശ്രമിക്കുകയാണ്. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. നിരപരാധിയാണെന്ന് ബോധിപ്പിച്ചിട്ടും ശിക്ഷിച്ചതില്‍ അതിയായ വേദനയുണ്ട്. കളിക്കാര്‍ തമ്മിലെ അടിപിടിയില്‍ പെടാതിരിക്കാന്‍ ഗോവന്‍ കോച്ച് ഡെറിക് പെരീറയെ ഞാന്‍ തടയുകയായിരുന്നു. അക്കാര്യം അദ്ദേഹത്തിനുമറിയാം. പുണെ എഫ്.സിക്ക് വേണ്ടി അദ്ദേഹത്തിന് കീഴില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. എന്നെ കളി പഠിപ്പിച്ച പെരീറയെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനാണ് അദ്ദേഹത്തെ ഇടിച്ചു എന്ന പേരില്‍ ഫെഡറേഷന്‍ നടപടിയെടുത്തത്. സംഭവത്തിന്റെ വീഡിയോ പരിശോധിച്ചാല്‍ സത്യാവസ്ഥയറിയാമെന്നും അനസ് വ്യക്തമാക്കുന്നു.
ഐ.എസ്.എല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ അവിഭാജ്യ ഘടകമാണ് അനസ്. സന്തേഷ് ജിങ്കന്‍ അനസ് കൂട്ട്‌കെട്ടാണ് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ കരുത്ത്. അനസിന് വിലക്കുള്ളതിനാല്‍ ജിങ്കന്‍ പ്രതിരോധനിരയില്‍ നന്നായി വിയര്‍ക്കും. അനസിന് പകരമായി ആര് അദ്ദേഹത്തിന്റെ സ്ഥാനത്ത് കളിക്കുമെന്ന കാര്യം വ്യക്തമായിട്ടില്ല.