കോപ്പ അമേരിക്ക; കൊളംബിയയെ അട്ടിമറിച്ച് അർജന്റീന സെമിയിൽ

കോപ്പ അമേരിക്ക ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആരാധകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ ക്വാർട്ടറിൽ കൊളംബിയയെ തോൽപിച്ച് അർജന്റീന സെമിയിൽ കടന്നു.
 | 
കോപ്പ അമേരിക്ക; കൊളംബിയയെ അട്ടിമറിച്ച് അർജന്റീന സെമിയിൽ

 

സാന്റിയാഗോ: കോപ്പ അമേരിക്ക ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ആരാധകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ ക്വാർട്ടറിൽ കൊളംബിയയെ തോൽപിച്ച് അർജന്റീന സെമിയിൽ കടന്നു. ട്രൈബ്രേക്കറിലും കടന്ന് സഡൻഡെത്തിലെത്തിയ മത്സരത്തിൽ കാർലോസ് ടെവസിന്റെ ഗോളാണ് അർജന്റീനയുടെ വിജയം സാധ്യമാക്കിയത്. ഇന്ന് നടക്കുന്ന ബ്രസീൽ-പരാഗ്വെ ക്വാർട്ടറിലെ വിജയികളെ അർജന്റീന നേരിടും.

കൊളംബിയൻ ഗോൾകീപ്പറും പ്രതിരോധ നിരയും അർജന്റീനയുടെ മുന്നേറ്റം പരാജയപ്പെടുത്തുകയായിരുന്നു. നിർഭാഗ്യം കൊണ്ട് അർജന്റീനക്ക് ഒന്നിലേറെ തവണ ഗോൾ നഷ്ടപ്പെടുകയും ചെയ്തു. പരുക്കൻ കളിയുമായാണ് കൊളംബിയ കളംനിറഞ്ഞത്. നിശ്ചിത സമയത്തും അധികസമയത്തും ഇരു കൂട്ടരും ഗോൾ അടിക്കാതെ വന്നപ്പോൾ കളി പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിലെ അഞ്ച് കിക്കുകളിൽ ഇരുടീമുകളും നാലെണ്ണം വീതം വലയിലെത്തിച്ചതോടെ സഡൻ ഡെത്തിലേക്ക് കളി നീണ്ടു. സഡൻ ഡെത്തിലെ ആദ്യ രണ്ട് കിക്കുകൾ ഇരുടീമുകളും പാഴാക്കി.

കൊളംബിയക്കുവേണ്ടി ആദ്യ പെനൽറ്റിയെടുത്ത സുനിഗയും അർജൻറീനക്കുവേണ്ടി കിക്കെടുത്ത അവസരം പാഴാക്കിയതോടെ മത്സരം മുറുകി. കൊളംബിയയുടെ രണ്ടാം കിക്കും പാഴായതോടെ അർജന്റീനയുടെ ഊഴമായി. സൂപ്പർ താരം കാർലോസ് ടെവസ് പന്ത് ലക്ഷ്യത്തിലെത്തിച്ചതോടെ ആവശേകരമായ മത്സരത്തിന് അന്ത്യം കുറിച്ചു.