അർജന്റീന ഫുട്ബോൾ താരം കാറപകടത്തിൽ മരിച്ചു
അർജന്റീന ഫുട്ബോൾ താരം ഡീഗോ ബാരിസൺ (26) കാറപകടത്തിൽ മരിച്ചു. ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ ലാനസ്സിന്റെ കളിക്കാരനാണ്. ചൊവ്വാഴ്ച പരിശീലനത്തിനായി പോകുമ്പോഴായിരുന്നു അപകടം. അദ്ദേഹത്തിന്റെ കാർ ഒരു ട്രക്കിന് പിറകിലിടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
Jul 29, 2015, 12:15 IST
| 
ബ്യൂനോസ് ഐറിസ്: അർജന്റീന ഫുട്ബോൾ താരം ഡീഗോ ബാരിസൺ (26) കാറപകടത്തിൽ മരിച്ചു. ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ ലാനസ്സിന്റെ കളിക്കാരനാണ്. ചൊവ്വാഴ്ച പരിശീലനത്തിനായി പോകുമ്പോഴായിരുന്നു അപകടം. അദ്ദേഹത്തിന്റെ കാർ ഒരു ട്രക്കിന് പിറകിലിടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഡീഗോ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഡീഗോയുടെ വിയോഗത്തിൽ ക്ലബ് ലാനസ് അനുശോചനം രേഖപ്പെടുത്തി.