അർട്ടൂറോ വിദാൽ ഓടിച്ച ഫെരാരി കാർ അപകടത്തിൽപെട്ടു; മദ്യപിച്ചിരുന്നതായി പോലീസ്

ചിലിയുടെ സൂപ്പർ താരം അർട്ടൂറോ വിദാൽ അപകടത്തിൽപ്പെട്ടു. വിദാൽ ഓടിച്ച ഫെരാരി കാർ മറ്റൊരു വാഹനവുമായി ഇടിച്ചായിരുന്നു അപകടം. സാന്റിയാഗോയിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്.
 | 
അർട്ടൂറോ വിദാൽ ഓടിച്ച ഫെരാരി കാർ അപകടത്തിൽപെട്ടു; മദ്യപിച്ചിരുന്നതായി പോലീസ്

 

സാന്റിയാഗോ: ചിലിയുടെ സൂപ്പർ താരം അർട്ടൂറോ വിദാൽ അപകടത്തിൽപ്പെട്ടു. വിദാൽ ഓടിച്ച ഫെരാരി കാർ മറ്റൊരു വാഹനവുമായി ഇടിച്ചായിരുന്നു അപകടം. സാന്റിയാഗോയിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. അപകട സമയത്ത് വിദാൽ മദ്യപിച്ചിരുന്നതായി ചിലിയൻ നാഷണൽ പോലീസ് ചീഫ് കേണൽ റിച്ചാർഡോ ഗോൻസാലെസ് സ്ഥിരീകരിച്ചു.

അർട്ടൂറോ വിദാൽ ഓടിച്ച ഫെരാരി കാർ അപകടത്തിൽപെട്ടു; മദ്യപിച്ചിരുന്നതായി പോലീസ്

അപകടം നടക്കുമ്പോൾ വിദാലിനൊപ്പം ഭാര്യ മരിയ തെരേസ മാറ്റസും ഉണ്ടായിരുന്നു. കാസിനോയിൽ നിന്നും വീട്ടിലേയ്ക്കുള്ള യാത്രാ മധ്യേയാണ് ഇവരുടെ വാഹനം അപകടത്തിൽപെട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ഇരുവരേയും സാൻ ലൂയിസ് ഡി ബുയിൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണ് വിട്ടയച്ചതെന്നും റിപ്പോർട്ടുണ്ട്. വിദാലിന് നിസാര പരിക്കുകളേയുള്ളു.

അപകടത്തിൽപ്പെട്ട കാർ ഭാഗികമായും തകർന്നു. കാറിന്റെ മുൻവശത്തെ വീൽ തെറിച്ചു പോയി. അപകടത്തിന് ശേഷം താൻ സുരക്ഷിതനാണെന്നു കാണിച്ച് വിദാൽ ട്വീറ്റ് ചെയ്യുകയും ആരാധകരുടെ സ്‌നേഹത്തിന് നന്ദിയറിയിക്കുകയും ചെയ്തു.