ഐ.എസ്.എൽ: ബ്ലാസ്റ്റേഴ്‌സ് അത്‌ലറ്റിക്കോ പോരാട്ടം സമനിലയിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സ് അത്ലറ്റിക്കോ കൊൽക്കത്ത മത്സരം സമനിലയിൽ അവസാനിച്ചു. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോൾ വീതം നേടി. 22-ാം മിനിട്ടിൽ ബൽജിത് സാഹ്നിയിലൂടെ മുന്നിലെത്തിയ കൊൽക്കത്തയെ 40-ാം മിനിട്ടിൽ ഇയാൻ ഹ്യൂമിന്റെ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് സമനിലയിൽ തളയ്ക്കുകയായിരുന്നു.
 | 
ഐ.എസ്.എൽ: ബ്ലാസ്റ്റേഴ്‌സ് അത്‌ലറ്റിക്കോ പോരാട്ടം സമനിലയിൽ


കൊൽക്കത്ത:
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് അത്‌ലറ്റിക്കോ കൊൽക്കത്ത മത്സരം സമനിലയിൽ അവസാനിച്ചു. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോൾ വീതം നേടി. 22-ാം മിനിട്ടിൽ ബൽജിത് സാഹ്‌നിയിലൂടെ മുന്നിലെത്തിയ കൊൽക്കത്തയെ 40-ാം മിനിട്ടിൽ ഇയാൻ ഹ്യൂമിന്റെ ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് സമനിലയിൽ തളയ്ക്കുകയായിരുന്നു.

തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കൊൽക്കത്തയെ നേരിട്ടത്. കൊൽക്കത്തയുടെ രണ്ടാം സമനിലയാണിത്. പതിനൊന്ന് പോയിന്റ് നേടിയാണ് കൊൽക്കത്തയാണ് ലീഗിൽ മുന്നിട്ട് നിൽക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്താണ്.