ഡേവിഡ് ജയിംസിന്റെ സ്വകാര്യ ശേഖരം ലേലത്തിന്; മികച്ച പ്രതികരണം

മുൻ ഇംഗ്ലണ്ട് ഗോൾകീപ്പറും ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ മാർക്വീ പ്ലെയറുമായ ഡേവിഡ് ജയിംസിന്റെ വസ്തുക്കൾക്ക് ലേലത്തിൽ മികച്ച പ്രതികരണം. വിവാഹമോചനത്തെ തുടർന്ന് 20 ദശലക്ഷം പൗണ്ടിന്റെ കടക്കെണിയിൽ നിന്ന് രക്ഷനേടാൻ ലോകകപ്പിൽ ധരിച്ചിരുന്ന ജേഴ്സിയടക്കമുള്ള അപൂർവ ഫുട്ബോൾ സമ്പാദ്യങ്ങൾ താരം ലേലം ചെയ്തു.
 | 
ഡേവിഡ് ജയിംസിന്റെ സ്വകാര്യ ശേഖരം ലേലത്തിന്; മികച്ച പ്രതികരണം

 

ലണ്ടൻ: മുൻ ഇംഗ്ലണ്ട് ഗോൾകീപ്പറും ഇപ്പോൾ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മാർക്വീ പ്ലെയറുമായ ഡേവിഡ് ജയിംസിന്റെ വസ്തുക്കൾക്ക് ലേലത്തിൽ മികച്ച പ്രതികരണം. വിവാഹമോചനത്തെ തുടർന്ന് 20 ദശലക്ഷം പൗണ്ടിന്റെ കടക്കെണിയിൽ നിന്ന് രക്ഷനേടാൻ ലോകകപ്പിൽ ധരിച്ചിരുന്ന ജേഴ്‌സിയടക്കമുള്ള അപൂർവ ഫുട്‌ബോൾ സമ്പാദ്യങ്ങൾ താരം ലേലം ചെയ്തു.

ഇംഗ്ലണ്ട് ടീമിനായും വിവിധ ക്ലബുകൾക്കായും ജയിംസ് അണിഞ്ഞിരുന്ന ജഴ്‌സി, ഷോർട്‌സ്, ലോകകപ്പ് സ്മരണികകൾ, സൈക്കിൾ, എന്നിവയുൾപ്പെടുന്ന വസ്തുക്കളാണ് ലേലത്തിൽ വിറ്റു പോയത്. ചൊവ്വാഴ്ചയാണ് ലേലം ആരംഭിച്ചത്. കെന്റിൽ ലേല കമ്പനിയായ ഹിൽക്കോ പത്ത് ദിവസമാണ് ലേലത്തിനായി നീക്കി വച്ചിരുന്നത്.

 

ഡേവിഡ് ജയിംസിന്റെ സ്വകാര്യ ശേഖരം ലേലത്തിന്; മികച്ച പ്രതികരണം

 

2002 ലോകകപ്പിൽ അർജന്റീനയെ തോൽപ്പിച്ചപ്പോൾ ജയിംസ് ധരിച്ചിരുന്ന ജഴ്‌സി 672 പൗണ്ടിനാണ് വിറ്റു പോയത്. ലിവർപൂളിന് വേണ്ടി 1995-96 സീസണിലെ ജേഴ്‌സി 160 പൗണ്ടിനും 2008-ൽ പോർട്‌സ്മൗത്തിനായി കളിച്ചപ്പോഴുള്ള ജേഴ്‌സി 480 പൗണ്ടിനുമാണ് ലേലത്തിൽ പോയത്. എന്നാൽ ജയിംസിന്റെ ഫുട്‌ബോൾ സമ്പാദ്യങ്ങളെക്കാൾ വില ലഭിച്ചത് അദ്ദേഹത്തിന്റെ സൈക്കിളിനാണെന്നാണ് റിപ്പോർട്ട്. ആയിരത്തിലേറെ പൗണ്ടിനാണ് ഇത് വിറ്റു പോയത്. 2005-ൽ ബന്ധം വേർപ്പെടുത്തിയ ആദ്യ ഭാര്യക്ക് നഷ്ടപരിഹാരം നൽകിയതോടെയാണ് ഡേവിഡ് ജയിംസ് കടക്കെണിയിലായത്.