ഗോൾവേട്ടയിൽ പുതിയ റെക്കോർഡുമായി മെസ്സി വീണ്ടും

എഫ്സി ബാർസലോണയുടെ സൂപ്പർ സ്റ്റാർ ലയണൽ മെസ്സി പുതിയ റെക്കോർഡ് നേട്ടത്തിൽ. സ്പാനിഷ് ലീഗിൽ സെവില്ലയ്ക്കെതിരായ മത്സരത്തിൽ ഹാട്രിക് പ്രകടനത്തോടെയാണ് മെസ്സി ചരിത്രം കുറിച്ചത്.
 | 
ഗോൾവേട്ടയിൽ പുതിയ റെക്കോർഡുമായി മെസ്സി വീണ്ടും

 

ബാഴ്‌സലോണ: എഫ്‌സി ബാർസലോണയുടെ സൂപ്പർ സ്റ്റാർ ലയണൽ മെസ്സി പുതിയ റെക്കോർഡ് നേട്ടത്തിൽ. സ്പാനിഷ് ലീഗിൽ സെവില്ലയ്‌ക്കെതിരായ മത്സരത്തിൽ ഹാട്രിക് പ്രകടനത്തോടെയാണ് മെസ്സി ചരിത്രം കുറിച്ചത്. 1955ൽ ടെൽമോ സാറ സ്വന്തം പേരിൽ കുറിച്ച 251 ഗോളുകളുടെ റെക്കോർഡാണ് 253 ഗോൾ നേട്ടത്തോടെ ബാഴ്‌സലോണ താരം തിരുത്തിയെഴുതിയത്.

289 മത്സരങ്ങളിൽ നിന്നാണ് മെസ്സി നേട്ടം കൈവരിച്ചത്. അത്‌ലറ്റികോ ബിൽബാവോയുടെ ഇതിഹാസ താരമായിരുന്ന സാറാ തന്റെ 15 വർഷത്തെ കരിയറിൽ 278 മത്സരങ്ങളിൽ നിന്നായിരുന്നു 251 ഗോളുകൾ നേടിയത്. ബാഴ്‌സലോണയ്ക്ക് വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയതിന്റെ റെക്കോർഡും മെസ്സിയുടെ പേരിലാണ്. 368 ഗോളുകൾ മെസ്സി ഇതിനകം നേടിക്കഴിഞ്ഞു. 197 ഗോളുകളുമായി ക്രിസ്റ്റിയാനോ റൊണാൾഡോയാണ് മെസ്സിക്ക് പുറകിൽ.