കൊച്ചിയില്‍ ഫാന്‍ പാര്‍ക്കുകള്‍ ഒരുങ്ങുന്നു; ബിഗ് സ്‌ക്രീനില്‍ ഫൈനല്‍ കാണാം

സ്വന്തം മണ്ണില് കൊമ്പന്മാര് കപ്പില് മുത്തമിടുമോയെന്നു കാണാനും ആരാധകര്ക്ക് ടിക്കറ്റ് കിട്ടാതെ പോയതിനു പരിഹാരമായും കൊച്ചിയില് ഫാന് പാര്ക്കുകള് ഒരുങ്ങുന്നു. ആരാധകര്ക്ക് സൗജന്യമായി വലിയ സ്ക്രീനില് കളി കാണാന് അവസരമൊരുക്കുകയാണിവിടെ. എറണാകുളം സേക്രഡ് ഹാര്ട്ട് ബി.എം.ഐ പബ്ലിക്ക് സ്കൂള്, ഫോര്ട്ട് കൊച്ചി വാസ്കോ ഡ ഗാമ സ്ക്വയര്, എറണാകുളം ദര്ബാര്ഹാള് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ആരാധകര്ക്കുവേണ്ടി സൗജന്യമായി മത്സരം വീക്ഷിക്കാന് ഫാന് പാര്ക്കുകള് സജ്ജമാക്കുന്നത്. വൈകുന്നേരം അഞ്ചു മുതലായിരിക്കും ഇവിടേക്കുളള പ്രവേശനം.
 | 

കൊച്ചിയില്‍ ഫാന്‍ പാര്‍ക്കുകള്‍ ഒരുങ്ങുന്നു; ബിഗ് സ്‌ക്രീനില്‍ ഫൈനല്‍ കാണാം

കൊച്ചി: സ്വന്തം മണ്ണില്‍ കൊമ്പന്മാര്‍ കപ്പില്‍ മുത്തമിടുമോയെന്നു കാണാനും ആരാധകര്‍ക്ക് ടിക്കറ്റ് കിട്ടാതെ പോയതിനു പരിഹാരമായും കൊച്ചിയില്‍ ഫാന്‍ പാര്‍ക്കുകള്‍ ഒരുങ്ങുന്നു. ആരാധകര്‍ക്ക് സൗജന്യമായി വലിയ സ്‌ക്രീനില്‍ കളി കാണാന്‍ അവസരമൊരുക്കുകയാണിവിടെ. എറണാകുളം സേക്രഡ് ഹാര്‍ട്ട് ബി.എം.ഐ പബ്ലിക്ക് സ്‌കൂള്‍, ഫോര്‍ട്ട് കൊച്ചി വാസ്‌കോ ഡ ഗാമ സ്‌ക്വയര്‍, എറണാകുളം ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ആരാധകര്‍ക്കുവേണ്ടി സൗജന്യമായി മത്സരം വീക്ഷിക്കാന്‍ ഫാന്‍ പാര്‍ക്കുകള്‍ സജ്ജമാക്കുന്നത്. വൈകുന്നേരം അഞ്ചു മുതലായിരിക്കും ഇവിടേക്കുളള പ്രവേശനം.

ഐഎസ്എല്‍ മൂന്നാം സീസണിന്റെ ഫൈനല്‍ കൊച്ചിയിലാണെന്ന് അറിയിപ്പു വന്നതു മുതലുള്ള പടയൊരുക്കമാണ് ഫുട്‌ബോള്‍ പ്രേമികള്‍ ഫൈനല്‍ നേരിട്ടു കാണുവാന്‍ വേണ്ടി. ഫൈനലില്‍ സ്വന്തം ടീം ബൂട്ടണിയുന്നതോടെ ആഗ്രഹത്തിന് ആഴമേറി. എന്നാല്‍ ഏവര്‍ക്കും നിരാശയായിരുന്നു ഫലം. വിഐപി സുരക്ഷയും സീറ്റിംഗ് കപ്പാസിറ്റി കുറച്ചതും ടിക്കറ്റ് കിട്ടാതെ മടങ്ങുകയായിരുന്നു അധികം പേരും.

ടിക്കറ്റ് കിട്ടാതെ പോയവര്‍ക്കാണ് ഫാന്‍ പാര്‍ക്കുകള്‍ ആശ്വാസമാകുന്നത്. ഇതോടെ ടിക്കറ്റ് ലഭിക്കാത്ത ആരാധകര്‍ക്കും ആര്‍ത്തുവിളിക്കാന്‍ അവസരം ലഭിക്കും. ആരാധകരുടെ നിരന്തരമായ ആവശ്യത്തിനു ഒടുവിലാണ് ഫൈനല്‍ കാണാന്‍ ഫാന്‍ പാര്‍ക്കുകള്‍ ഒരുക്കിയത്. ലോകത്തിലെ വമ്പന്‍ ഫുട്ബോള്‍ ക്ലബുകളെല്ലാം ഇത്തരത്തിലുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്.