ലോകകപ്പ് തിരിച്ചു പിടിക്കാന്‍ മഞ്ഞപ്പടയുടെ ചുണക്കുട്ടികളെത്തുന്നു; സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു

ലോകകപ്പ് ഫുട്ബോളിനുള്ള ബ്രസിലിന്റെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. മഞ്ഞപ്പടയുടെ കരുത്തുകാട്ടാന് കഴിവുള്ള 23 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2014ല് ജര്മ്മനിയോടേറ്റ നാണംകെട്ട തോല്വി പകരംവീട്ടാനുറച്ചായിരിക്കും നെയ്മറും കൂട്ടരും റഷ്യയില് പന്തു തട്ടാനിറങ്ങുക. ടിറ്റെയുടെ തന്ത്രങ്ങള് വിജയം കാണുകയാണെങ്കില് ഇത്തവണ ബ്രസീല് കപ്പുയര്ത്തുക തന്നെ ചെയ്യുമെന്നാണ് നിരീക്ഷകര് വ്യക്തമാക്കുന്നത്.
 | 

ലോകകപ്പ് തിരിച്ചു പിടിക്കാന്‍ മഞ്ഞപ്പടയുടെ ചുണക്കുട്ടികളെത്തുന്നു; സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു

ബ്രസിലിയ: ലോകകപ്പ് ഫുട്‌ബോളിനുള്ള ബ്രസിലിന്റെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. മഞ്ഞപ്പടയുടെ കരുത്തുകാട്ടാന്‍ കഴിവുള്ള 23 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2014ല്‍ ജര്‍മ്മനിയോടേറ്റ നാണംകെട്ട തോല്‍വി പകരംവീട്ടാനുറച്ചായിരിക്കും നെയ്മറും കൂട്ടരും റഷ്യയില്‍ പന്തു തട്ടാനിറങ്ങുക. ടിറ്റെയുടെ തന്ത്രങ്ങള്‍ വിജയം കാണുകയാണെങ്കില്‍ ഇത്തവണ ബ്രസീല്‍ കപ്പുയര്‍ത്തുക തന്നെ ചെയ്യുമെന്നാണ് നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.

അര്‍ജന്റീനയും ജര്‍മ്മനിയും സ്‌പെയിനുമെല്ലാം മുകളില്‍ ഇത്തവണ സാധ്യത കല്‍പ്പിക്കപ്പെട്ടിരിക്കുന്ന ടീമാണ് ബ്രസീല്‍. മുന്നേറ്റനിരയില്‍ സൂപ്പര്‍ താരം നെയ്മറും ലിവര്‍പൂളിന്റെ റോബര്‍ട്ടോ ഫെര്‍മീന്യോയും ഗബ്രിയേല്‍ ജീസസും എത്തും. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഭാഗ്യതാരമാണ് ജീസസ്. പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനായ നെയ്മര്‍ കൂടിയെത്തുമ്പോള്‍ ഏത് വമ്പന്‍ പ്രതിരോധനിരയും മറികടക്കാനുള്ള കരുത്ത് മഞ്ഞപ്പടക്കുണ്ടാകും.

ലോകകപ്പ് തിരിച്ചു പിടിക്കാന്‍ മഞ്ഞപ്പടയുടെ ചുണക്കുട്ടികളെത്തുന്നു; സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു

തിയാഗോ സില്‍വയും മാര്‍സെലോയും നയിക്കുന്ന കരുത്തന്‍മാരുടെ പ്രതിരോധനിരയുമായാണ് ബ്രസീല്‍ റഷ്യക്ക് വിമാനം കയറുക. പെഡ്രോയും പ്രതിരോധനിരയിലെ ശക്തമായ സാന്നിധ്യമായിരിക്കും. ഫെര്‍മീന്യോ, പൗളീന്യോ, ഫെര്‍ണാണ്ടീന്യോ തുടങ്ങിയ പ്രമുഖ താരങ്ങള്‍ മധ്യനിരയെ ഭദ്രമായി സൂക്ഷിക്കും. ക്ലബ് ഫുട്‌ബോളിലെ മികച്ച ടീമുകള്‍ക്ക് വേണ്ടി പന്ത് തട്ടുന്നവരാണ് 23 അംഗ ടീമിലെ ഭൂരിഭാഗം പേരും. റയല്‍ മാഡ്രിഡ്, പിഎസ്ജി, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, അത് ലറ്റിക്കോ മാഡ്രിഡ് തുടങ്ങിയ പ്രമുഖരുടെയെല്ലാം പ്രധാന താരങ്ങള്‍ ഒന്നിച്ച സ്വപ്നതുല്യമായ ടീമാണ് ഇത്തവണ ബ്രസീലിന്റേത്.