ഇരട്ട ഗോളുമായി റോണോ തിരികെയെത്തി; ചാമ്പ്യന്‍സ് ലീഗിന് മുന്‍പ് കരുത്തറയിച്ച് യുവന്റസ്

ഇറ്റാലിയന് ലീഗില് ഞായറാഴ്ച നടന്ന മത്സരമൊഴിച്ചാല് മൂന്ന് മത്സരങ്ങളില് ക്രിസ്റ്റ്യാന്യോ റോണാള്ഡൊയെന്ന കാല്പ്പന്തുകളിയിലെ മാന്ത്രികന് കാര്യമായൊന്നും ചെയ്തിരുന്നില്ല. റെക്കോര്ഡ് തുകയ്ക്ക് യുവന്റസിലെത്തിയ റോണോ ആദ്യ മത്സരങ്ങളില് തിളങ്ങാതിരുന്നത് യുവന്റസ് ആരാധകരെയും മാനേജ്മെന്റിനെയും പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല് അവസാന മത്സരത്തില് ഇരട്ട ഗോളുകളോടെ റോണോ തിരികെയത്തിയത് ചാമ്പ്യന്സ് ലീഗിന് ഒരുങ്ങുന്ന ടീമിന്റെ ആത്മവിശ്വാസം വര്ദ്ധിപ്പിച്ചിട്ടുണ്ട്.
 | 

ഇരട്ട ഗോളുമായി റോണോ തിരികെയെത്തി; ചാമ്പ്യന്‍സ് ലീഗിന് മുന്‍പ് കരുത്തറയിച്ച് യുവന്റസ്

ടൂറിന്‍: ഇറ്റാലിയന്‍ ലീഗില്‍ ഞായറാഴ്ച നടന്ന മത്സരമൊഴിച്ചാല്‍ മൂന്ന് മത്സരങ്ങളില്‍ ക്രിസ്റ്റ്യാന്യോ റോണാള്‍ഡൊയെന്ന കാല്‍പ്പന്തുകളിയിലെ മാന്ത്രികന്‍ കാര്യമായൊന്നും ചെയ്തിരുന്നില്ല. റെക്കോര്‍ഡ് തുകയ്ക്ക് യുവന്റസിലെത്തിയ റോണോ ആദ്യ മത്സരങ്ങളില്‍ തിളങ്ങാതിരുന്നത് യുവന്റസ് ആരാധകരെയും മാനേജ്‌മെന്റിനെയും പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍ അവസാന മത്സരത്തില്‍ ഇരട്ട ഗോളുകളോടെ റോണോ തിരികെയത്തിയത് ചാമ്പ്യന്‍സ് ലീഗിന് ഒരുങ്ങുന്ന ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഞായറാഴ്ച നടന്ന മത്സരത്തില്‍ സാസുവോളയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുവന്റസ് തറപ്പറ്റിച്ചത്. രണ്ട് ഗോളുകളും റോണോയുടെ കാലുകളില്‍ നിന്നായിരുന്നു. സി.ആര്‍7 സ്‌റ്റൈല്‍ ഗോളുകളായിരുന്നില്ല പിറന്നതെങ്കിലും ടീമുമായി ഒത്തിണക്കത്തോടെ കളിക്കുന്ന റൊണാള്‍ഡോയെ മൈതാനത്ത് കാണാമായിരുന്നു. 33-കാരന്‍ ഫോമിലേക്ക് തിരികെയെത്തുന്നതോടെ ചൊവ്വാഴ്ച തുടങ്ങുന്ന ചാമ്പ്യന്‍സ് ലീഗിലേക്ക് കരുത്തന്മാരെത്തുക വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെയാവും.

നിലവില്‍ നാലു കളിയില്‍ നാലും ജയിച്ച യുവന്റസ് ഇറ്റാലിയന്‍ ലീഗില്‍ ഒന്നാമതാണ്. വലന്‍സിയയുമായിട്ടാണ് യുവന്റസിന്റെ ആദ്യ മത്സരം. ഡഗ്ലസ് കോസ്റ്റ, അര്‍ജന്റീനന്‍ സൂപ്പര്‍ താരം പൗളോ ഡിബാല, തുടങ്ങിയ താരങ്ങളും റോണോയ്‌ക്കൊപ്പം മുന്‍നിരയിലുണ്ടാകും. ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, ലിവര്‍പൂള്‍, പി.എസ്.ജി, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങി കിരീട സാധ്യതകളുള്ള നിരവധി ടീമുകള്‍ ചാമ്പ്യന്‍സ് ലീഗിലുണ്ട്. പുതിയ സീസണില്‍ ടീമിലുണ്ടാക്കിയ മാറ്റങ്ങള്‍ ഗുണം ചെയ്യുമെന്നാണ് യുവന്റസ് പ്രതീക്ഷ.