ഐ.എസ്.എൽ: ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോൽവി

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വീണ്ടും തോൽവി. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചെന്നൈയിൻ എഫ്സിയോടായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പരാജയം. മത്സരത്തിന്റെ ആദ്യ പകുതിയിൽ 1-0ന് പിന്നിലായിരുന്ന ബ്ലാസ്റ്റേഴ്സിന് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾ മടക്കാനായി.
 | 

ഐ.എസ്.എൽ: ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോൽവി
ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക് വീണ്ടും തോൽവി. ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചെന്നൈയിൻ എഫ്‌സിയോടായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ പരാജയം.

മത്സരത്തിന്റെ ആദ്യ പകുതിയിൽ 1-0ന് പിന്നിലായിരുന്ന ബ്ലാസ്‌റ്റേഴ്‌സിന് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾ മടക്കാനായി. 50-ാം മിനിട്ടിൽ വിക്ടർ ഫൊർകാഡയാണ് കേരളത്തിന് വേണ്ടി ഗോൾ നേടിയത്. 63-ാം മിനിട്ടിൽ ചെന്നൈയിന് വേണ്ടി ബർനാർഡ് മെൻഡി നേടിയ ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത്.

ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് എഫ്‌സിയോട് ബ്ലാസ്‌റ്റേഴ്്‌സ് പരാജയപ്പെട്ടിരുന്നു. രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട കേരളാ ബ്ലാസ്റ്റേഴ്‌സ് അവസാന സ്ഥാനത്താണ്. കളി കാണാൻ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ സഹ ഉടമയായ സച്ചിൻ ടെൻഡുൽക്കറും രജനീകാന്തും അമിതാബ് ബച്ചനുമടങ്ങുന്ന താരങ്ങളും എത്തിയിരുന്നു.