ഐ.എസ്.എൽ: ഇന്ന് മുംബൈ ചെന്നൈയിൻ പോരാട്ടം

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഇന്ന് മുംബൈ സിറ്റി എഫ്.സി ചെന്നൈയിൻ എഫ്.സിയെ നേരിടും. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴ് മണിക്കാണ് മത്സരം. മൂന്ന് കളികളിൽ നിന്ന് രണ്ട് ജയത്തോടെ ആറു പോയിന്റുമായി ചെന്നൈ മൂന്നാം സ്ഥാനത്തും ഒരു ജയം മാത്രം സ്വന്തമാക്കിയ മുംബൈ ആറാം സ്ഥാനത്തുമാണ്.
 | 

ഐ.എസ്.എൽ: ഇന്ന് മുംബൈ ചെന്നൈയിൻ പോരാട്ടം
ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ ഇന്ന് മുംബൈ സിറ്റി എഫ്.സി ചെന്നൈയിൻ എഫ്.സിയെ നേരിടും. ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴ് മണിക്കാണ് മത്സരം. മൂന്ന് കളികളിൽ നിന്ന് രണ്ട് ജയത്തോടെ ആറു പോയിന്റുമായി ചെന്നൈ മൂന്നാം സ്ഥാനത്തും ഒരു ജയം മാത്രം സ്വന്തമാക്കിയ മുംബൈ ആറാം സ്ഥാനത്തുമാണ്.

മികച്ച ഫോമിലുള്ള ബ്രസീലിയൻ താരം മോറിറ്റ്‌സിലും മാർക്വീ താരം നിക്കോളാസ് അനേൽക്കയുമാണ് മുംബൈയുടെ പ്രതീക്ഷകൾ. കളിച്ച മൂന്നു കളികളിലും ഗോൾ കണ്ടത്തെിയ ബ്രസീലിയൻ മാർക്വി താരം എലാനോ ബ്ലൂമറിലാണ് ചെന്നൈയുടെ പ്രതീക്ഷ.