കോപ്പ അമേരിക്കയിൽ ചിലിക്ക് ചരിത്ര വിജയം

കോപ്പ അമേരിക്കയിൽ ആദ്യ കീരിടം ചൂടി ചിലി. ഫൈനലിൽ അർജന്റീനയെ പരാജയപ്പെടുത്തിയാണ് ചിലി കിരീടം ചൂടിയത്. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകൾക്കും ഗോൾ നേടാൻ കഴിയാതെ വന്നതോടെ പൈനാൽറ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു ചിലി വിജയം സ്വന്തമാക്കിയത്.
 | 

കോപ്പ അമേരിക്കയിൽ ചിലിക്ക് ചരിത്ര വിജയം

സാന്റിയാഗോ: കോപ്പ അമേരിക്കയിൽ ആദ്യ കീരിടം ചൂടി ചിലി. ഫൈനലിൽ അർജന്റീനയെ പരാജയപ്പെടുത്തിയാണ് ചിലി കിരീടം ചൂടിയത്. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകൾക്കും ഗോൾ നേടാൻ കഴിയാതെ വന്നതോടെ പൈനാൽറ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു ചിലി വിജയം സ്വന്തമാക്കിയത്. കോപ്പ അമേരിക്കയിൽ ചിലി നേടുന്ന ആദ്യ ജയം കൂടിയാണിത്. സ്‌കോർ 4-1

ചിലിയുടെ സമർത്ഥമായ മുന്നേറ്റത്തിനു മുന്നിൽ പലപ്പോഴും ഗോൾ നേടാൻ മറക്കുകയായിരുന്നു അർജന്റീന. കളി തുടങ്ങി അഞ്ചാം മിനിറ്റിൽ മെസി നൽകിയ പാസിൽ മികച്ചൊരു അവസരം ലഭിച്ചെങ്കിലും അഗ്യൂറോയ്ക്ക് മുതലാക്കാനായില്ല. 10ാം മിനിറ്റിൽ ഗോളടിക്കാൻ ചിലിയ്ക്കും അവസരം ലഭിച്ചു. എന്നാൽ അർത്യൂറോ വിദലിന്റെ ഷോട്ട് അർജന്റീന ഗോളി സെർജിയോ റൊമേരോ തട്ടിയകറ്റുകയായിരുന്നു. 20ാം മിനിറ്റിൽ മെസിയെടുത്ത ഫ്രീകിക്ക് അർജന്റീനിയൻ മുന്നേറ്റനിര വലയിലെത്തിക്കാൻ തീവ്രശ്രമം നടത്തിയെങ്കിലും ചിലി ഗോൾ കീപ്പർ ബ്രാവോ അതിന് കെവചം തീർത്തു. ഇതിനിടെ പരുക്കേറ്റ ഡി മരിയയ്ക്ക് പകരം ലെവസിയെ ഇറക്കി. ആദ്യ പകുതിയിലെ അധികസമയത്ത് അർജന്റീനയ്ക്ക് ലഭിച്ച മികച്ചൊരു അവസരം ലക്ഷ്യം കാണാതെ പോയി. ലെവസിയുടെ ഷോട്ട് ചിലി ഗോൾകീപ്പർ അതിസമർഥമായി തടയുകയായിരുന്നു.

രണ്ടാം പകുതിയിലും മുന്നേറ്റം ചിലിയുടെ ഭാഗത്തു നിന്നു തന്നെയായിരുന്നു. ചില മുറ്റേങ്ങൾ നടത്താൻ അർജന്റീനയും ശ്രമിച്ചെങ്കിലും രണ്ടാം പകുതിയിലും ഗോൾ പിറന്നില്ല. 90 മിനിട്ടിലും ഗോളടിക്കാതെ വന്നതോടെ മത്സരം അധിക സമയത്തേക്ക് നീളുകയായിരുന്നു. അധികസമയത്തും ഗോൾ വീഴാതെ വന്നതോടെ മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.
ചിലിക്കു വേണ്ടി ഫെർണാണ്ടസ്, വിദാൽ, അരാൻക്വിസ്, സാഞ്ചസ് എന്നിവ!ർ ഗോൾ നേടി. അർജന്റീനയ്ക്കു വേണ്ടി മെസിയും ഒരു ഗോൾ നേടി.