കോപ്പ അമേരിക്ക; സെമി കാണാതെ ബ്രസീൽ പുറത്ത്

ഗ്യാലറിയിൽ ആർത്തിരമ്പിയ ആരാധകരെ നിരാശരാക്കി കോപ്പ-അമേരിക്ക ഫുട്ബോൾ മത്സരത്തിൽ നിന്നും ബ്രസീൽ പുറത്തായി. ക്വാർട്ടർ ഫൈനലിൽ പരാഗ്വെയോടു ഷൂട്ടൗട്ടിലായിരുന്നു ബ്രസീലിന്റെ തോൽവി.
 | 

കോപ്പ അമേരിക്ക; സെമി കാണാതെ ബ്രസീൽ പുറത്ത്

സാന്റിയാഗോ: ഗ്യാലറിയിൽ ആർത്തിരമ്പിയ ആരാധകരെ നിരാശരാക്കി കോപ്പ-അമേരിക്ക ഫുട്‌ബോൾ മത്സരത്തിൽ നിന്നും ബ്രസീൽ പുറത്തായി. ക്വാർട്ടർ ഫൈനലിൽ പരാഗ്വെയോടു ഷൂട്ടൗട്ടിലായിരുന്നു ബ്രസീലിന്റെ തോൽവി. കഴിഞ്ഞ കോപ്പ-അമേരിക്കയിലും ബ്രസീൽ ക്വാർട്ടറിൽ പരാഗ്വെയോടു തോറ്റു പുറത്തായിരുന്നു. ക്വാർട്ടർ മൽസരങ്ങൾ പൂർത്തിയായതോടെ കോപ്പ അമേരിക്കയിൽ സെമി ഫൈനൽ ലൈനപ്പായി. ആദ്യ സെമിയിൽ ചിലിയും പെറുവും തമ്മിലാണ് പോരാട്ടം. രണ്ടാം സെമിയിൽ പരാഗ്വെ അർജന്റീനയെ നേരിടും.

പതിനഞ്ചാം മിനിട്ടിലായിരുന്നു ബ്രസീലിന്റെ ആദ്യ ഗോൾ. ബ്രസീലിനായി റോബീഞ്ഞോ (15ാം മിനിറ്റ്) സ്‌കോർ ചെയ്തപ്പോൾ പെനൽറ്റിയിൽ നിന്നും ഗോൺസാലസാണ് (70ാം മിനിറ്റ്) പാരഗ്വായുടെ സമനില ഗോൾ നേടിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയതോടെയാണ് മൽസരം അധിക സമയത്തേക്കും പിന്നീട് ഷൂട്ടൗട്ടിലേക്കും നീണ്ടത്. ഷൂട്ടൗട്ടിൽ റിബേറോയും ഡഗ്ലസ് കോസ്റ്റയും പെനാൽറ്റി പാഴാക്കിയതാണ് ബ്രസീലിനു തിരിച്ചടിയായത്. പരാഗ്വെയ്ക്കുവേണ്ടി മാർട്ടിനസ്, കാൻസറസ്, ബോബാഡില്ല, ഗോൺസാലസ് എന്നിവർ ലക്ഷ്യം കണ്ടു. ഫെർണാണ്ടീഞ്ഞോ, മിറാൻഡ, കൂട്ടീഞ്ഞോ എന്നിവർ ബ്രസീലിന്റെ ഗോളുകൾ നേടി.