ചരിത്രം കുറിച്ച് നീലപ്പട! അണ്ടര്‍ 20 ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യ അര്‍ജന്റീനയെ അട്ടിമറിച്ചു

ഇന്ത്യന് ഫുട്ബോളിന്റെ ചരിത്ര ദിനങ്ങളിലൊന്നായിരുന്നു ഇന്നലെ. അണ്ടര് 20 ടീം ലാറ്റിനമേരിക്കന് കരുത്തരായ അര്ജന്റീനയെ 2-1ന് അട്ടിമറിച്ചു. മറ്റൊരു മത്സരത്തില് അണ്ടര് 16 ടീം ഏഷ്യന് ചാംപ്യന്മാരായ ഇറാഖിനെയും തോല്പ്പിച്ചു. അണ്ടര് 20 ലോകകപ്പില് ആറു തവണ കിരീടം നേടിയ കരുത്തരാണ് അര്ജന്റീന. കിട്ടിയ അവസരങ്ങള് ഗോളാക്കി മാറ്റിയ ഇന്ത്യ മികച്ച പ്രതിരോധവും കാഴ്ച്ചവെച്ചു. ഇന്ത്യയ്ക്കായി ദീപക് ടാന്ഗ്രി (നാല്), അന്വര് അലി (68) എന്നിവരാണ് ഗോള് നേടിയത്.
 | 

ചരിത്രം കുറിച്ച് നീലപ്പട! അണ്ടര്‍ 20 ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യ അര്‍ജന്റീനയെ അട്ടിമറിച്ചു

മാഡ്രിഡ്: ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്ര ദിനങ്ങളിലൊന്നായിരുന്നു ഇന്നലെ. അണ്ടര്‍ 20 ടീം ലാറ്റിനമേരിക്കന്‍ കരുത്തരായ അര്‍ജന്റീനയെ 2-1ന് അട്ടിമറിച്ചു. മറ്റൊരു മത്സരത്തില്‍ അണ്ടര്‍ 16 ടീം ഏഷ്യന്‍ ചാംപ്യന്‍മാരായ ഇറാഖിനെയും തോല്‍പ്പിച്ചു. അണ്ടര്‍ 20 ലോകകപ്പില്‍ ആറു തവണ കിരീടം നേടിയ കരുത്തരാണ് അര്‍ജന്റീന. കിട്ടിയ അവസരങ്ങള്‍ ഗോളാക്കി മാറ്റിയ ഇന്ത്യ മികച്ച പ്രതിരോധവും കാഴ്ച്ചവെച്ചു. ഇന്ത്യയ്ക്കായി ദീപക് ടാന്‍ഗ്രി (നാല്), അന്‍വര്‍ അലി (68) എന്നിവരാണ് ഗോള്‍ നേടിയത്.

ദീപക് ടാന്‍ലി നാലാമത്തെ മിനിറ്റില്‍ തൊടുത്ത ഷോട്ട് അനായാസം പിടിക്കാമായിരുന്നിട്ടും അര്‍ജന്റീനന്‍ ഗോളിക്ക് പിഴച്ചു. അര്‍ജന്റീനന്‍ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്ന ഇന്ത്യന്‍ യുവനിര ഒരുഘട്ടത്തില്‍ രണ്ടില്‍ കൂടുതല്‍ ഗോളുകള്‍ നേടുമെന്ന് തോന്നിപ്പിച്ചു. ഒന്നിലധികം ഷോട്ടുകള്‍ ക്രോസ് ബാറില്‍ തട്ടി പുറത്തുപോകുന്നത് കാണാമായിരുന്നു. മധ്യനിരയില്‍ മികച്ച പോരാട്ടം കാഴ്ച്ചവെച്ച സുരേഷ് സിങ് വാങ്ജാംബോറിസ് സിങ് താങ്ജാം സഖ്യമായിരുന്നു ഇന്ത്യയുടെ വിജയത്തിന് നിര്‍ണായക പങ്കുവഹിച്ചത്. വിംഗുകള്‍ കേന്ദ്രീകരിച്ച് ഇവര്‍ നടത്തിയ മുന്നേറ്റങ്ങള്‍ അര്‍ജന്റീനന്‍ പ്രതിരോധത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തി.

56, 61 മിനിറ്റുകളില്‍ അര്‍ജന്റീന നടത്തിയ ആക്രമണങ്ങള്‍ ഗോളാകുമെന്ന് കരുതിയെങ്കിലും ഇന്ത്യന്‍ ഗോള്‍കീപ്പര്‍ പ്രഭ്‌സൂഖന്‍ ഗില്‍ രക്ഷകനായി. 72-ാം മിനിറ്റിലായിരുന്നു അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍. ഇക്കഴിഞ്ഞ അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരങ്ങളായിരുന്നു ടീമിലുള്ള മിക്കവരും.