ക്രിസ്റ്റ്യാന്യോ റൊണാള്‍ഡോയ്ക്കെതിരെ വീണ്ടും ലൈംഗികാരോപണം
ലാസ് വേഗസ്: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ വീണ്ടും ലൈംഗിക പീഡനാരോപണം. മൂന്ന് സ്ത്രീകളെ റൊണാള്‍ഡോ ലൈംഗികമായി ഉപദ്രവിച്ചതായി കത്രിന് മയോര്‍ഗയുടെ അഭിഭാഷകനാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കത്രീന്‍ മോര്‍ഗനാണ് ആദ്യമായി റോണോയ്ക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ചത്.
റൊണാള്‍ഡോയില്‍ നിന്നും തങ്ങള്‍ക്കും സമാന അനുഭവമുണ്ടായതായി മൂന്ന് സ്ത്രീകള്‍ അവരെ അറിയിക്കുകയായിരുന്നതായി കത്രിന് മയോര്‍ഗയുടെ അഭിഭാഷകനെ ഉദ്ദരിച്ച് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ പീഡന പരാതി അന്വേഷിക്കുന്ന പോലീസ് സംഘത്തിന്റെ യുവതികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയതായും അഭിഭാഷകന് വ്യക്തമാക്കി.
അതേസമയം മോര്ഗന് ഉന്നയിച്ച ആരോപണങ്ങള്‍ റോണോ നേരത്തെ നിഷേധിച്ചിരുന്നു. പരസ്പര സമ്മതത്തോടെയാണ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്നാണ് റൊണാള്‍ഡൊ വ്യക്തമാക്കിയത്. ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ പോര്‍ച്ചുഗല്‍ ദേശീയ ടീമില്‍ നിന്നും താരത്തെ പുറത്താക്കിയിരുന്നു. എന്നാല്‍ നടപടി ആരോപണത്തെ തുടര്‍ന്നാണോയെന്ന് വ്യക്തമല്ല.