ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ ലൈംഗിക പീഡനാരോപണം

പോര്ച്ചുഗീസ് സൂപ്പര്താരം ക്രിസ്റ്റ്യാനോ റൊണാള്ഡോയ്ക്കെതിരെ ലൈംഗിക പീഡനാരോപണം. 2009ല് അമേരിക്കയിലെ ലാസ് വേഗാസില് വെച്ച് റോണോ കാതറീന് എന്ന യുവതിയെ പീഡിപ്പിച്ചതായി ജര്മ്മന് മാഗസിനായ ഡീര് സ്പൈഗല് റിപ്പോര്ട്ട് ചെയ്യുന്നു. അതേസമയം ഇത് വ്യാജ വാര്ത്തയാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും റൊണാള്ഡോയുടെ അഭിഭാഷകന് വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തെക്കുറിച്ച് താരം പ്രതികരിച്ചിട്ടില്ല.
 | 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ ലൈംഗിക പീഡനാരോപണം

ലണ്ടന്‍: പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ ലൈംഗിക പീഡനാരോപണം. 2009ല്‍ അമേരിക്കയിലെ ലാസ് വേഗാസില്‍ വെച്ച് റോണോ കാതറീന്‍ എന്ന യുവതിയെ പീഡിപ്പിച്ചതായി ജര്‍മ്മന്‍ മാഗസിനായ ഡീര്‍ സ്‌പൈഗല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇത് വ്യാജ വാര്‍ത്തയാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും റൊണാള്‍ഡോയുടെ അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തെക്കുറിച്ച് താരം പ്രതികരിച്ചിട്ടില്ല.

2009 ജൂണില്‍ ലാസ് വേഗാസില്‍ വെച്ച് റൊണാള്‍ഡോ പീഡിപ്പിച്ചതായിട്ടാണ് കാതറീന്റെ അഭിഭാഷകയെ ഉദ്ധരിച്ച് ജര്‍മ്മന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ പിന്നീട് റോയിട്ടേഴ്‌സ് ഇക്കാര്യം അന്വേഷിച്ച് കാതറീനെയും അവരുടെ അഭിഭാഷകയെയും വിളിച്ചപ്പോള്‍ നിലവില്‍ പ്രതികരിക്കുന്നില്ലെന്നാണ് മറുപടി ലഭിച്ചത്. ജര്‍മ്മന്‍ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെക്കുറിച്ചും പ്രതികരിക്കാന്‍ ഇരുവരും തയ്യാറായിട്ടില്ല.

ചാമ്പ്യന്‍സ് ലീഗില്‍ താളം കണ്ടെത്താന്‍ വിഷമിക്കുകയാണ് നിലവില്‍ റോണോ. യുവന്റസ് ജഴ്‌സിയിലെത്തിയ ശേഷം മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. പുതിയ ആരോപണങ്ങള്‍ താരത്തിന് സമ്മര്‍ദ്ദം ഉണ്ടാക്കിയാല്‍ ഇനി വരുന്ന നിര്‍ണായക മത്സരങ്ങളില്‍ യുവന്റസ് നിര പരുങ്ങലിലാവും.